മോദി മന്‍മോഹന്‍ സിങ്ങിന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്തിട്ടില്ല- വിശദീകരണവുമായി കേന്ദ്രം
ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്കുമെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമര്‍ശം പാര്‍ലമെന്റിനെ കലുഷിതമാക്കിയ സാഹചര്യത്തില്‍ വിശദീകരണമവുമായി കേന്ദ്രം.
മോദി മന്‍മോഹന്‍ സിങ്ങിനെ വിമര്‍ശിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രാജ്യസഭയില്‍ അറിയിച്ചു. മന്‍മോഹന്‍ സിങ്ങിന്റെയോ ഹാമിദ് അന്‍സാരിയെുടേയോ രാജ്യത്തോടുള്ള ആത്മാര്‍ഥതയെ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ചോദ്യം ചെയ്തിട്ടില്ല. അങ്ങിനെ ചെയ്യാന്‍ പ്രധാനമന്ത്രി ഉദ്ദേശിച്ചിട്ടുമില്ല. അങ്ങിനെ ഒരു ധാരണ ഉണ്ടായെങ്കില്‍ അത് തെറ്റാണ്. ഈ രണ്ടു നേതാക്കന്‍മാരും അത്യന്തം ആദരണീയരാണ്. അവരുടെ രാജ്യത്തോടുള്ള ആത്മാര്‍ഥതയും ആദരണീയമാണ്- ജയ്റ്റ്‌ലി രാജ്യസഭയില്‍ വ്യക്തമാക്കി.
വിവാദ വിഷയത്തില്‍ വിശദീകരണം നല്‍കിയതിന് കോണ്‍ഗ്രസ് കേന്ദ്രത്തോട് നന്ദി പറഞ്ഞു. വിശദീകരണം തൃപ്തികരമെന്നും കോണ്‍ഗ്രസ് അറിയിച്ചു. തങ്ങളുടെ ഭാഗത്തു നിന്ന് എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടെങ്കില്‍ ക്ഷമപറയുന്നതായും ഗുലാം നബി ആസാദ് രാജ്യസഭയില്‍ അറിയിച്ചു.
മന്‍മോഹനുള്‍പെടെ കോണ്‍ഗ്രസിലെ മുതിര്‍ന്ന ചില നേതാക്കള്‍ പാക്പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പ് റാലിക്കിടെ ബി.ജെ.പി ആരോപിച്ചിരുന്നു. ഈപരാമര്‍ശം കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. മോദി മാപ്പുപറയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് ശീതകാലസമ്മേളനം പ്രതിപക്ഷം പ്രക്ഷുബ്ദമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."