എം.ജി. സര്‍വകലാശാലയ്ക്ക് 569.54 കോടിയുടെ ബജറ്റ്
അതിരമ്പുഴ: 2018-19 സാമ്പത്തിക വര്‍ഷം 512.33 കോടി വരവും 569.54 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിന് ഇന്നലെ ചേര്‍ന്ന എം.ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം അംഗീകാരം നല്കി.
വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റിയന് അധ്യക്ഷനായി. യോഗത്തില്‍ സിന്‍ഡിക്കേറ്റിന്റെ സാമ്പത്തിക കാര്യ സമിതി കണ്‍വീനര്‍ ഡോ. കെ. ഷറഫുദ്ദീനാണ് ബജറ്റവതരിപ്പിച്ചത്.
അക്കാദമിക ഗവേഷണം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനായി കിഫ്ബിയുടെ സഹായത്തോടെ 160 കോടി രൂപയുടെ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. നടപ്പ് വര്‍ഷം ശാസ്ത്ര പഠന വകുപ്പുകള്‍ക്ക് 15 കോടി രൂപയും ഇതരവകുപ്പുകള്ക്ക് 5 കോടി രൂപയും നീക്കിവച്ചു.
സ്കൂള്‍ ഓഫ് നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്നോളജിക്കായി കിഫ്ബിയുടെ സഹായത്തോടെ 150 കോടി രൂപ ചെലവില്‍ കെട്ടിടം സ്ഥാപിക്കും. 40 കോടി രൂപ ചെലവില്‍ ഇന്റര്‍നാഷനല്‍ അക്കാദമിക് കോംപ്ലക്സ് സ്ഥാപിക്കും. ഗവേഷക വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല നല്കുന്ന ഫെല്ലോഷിപ്പിന്റെ എണ്ണം 50-ല്‍ നിന്നും 100 ആക്കി. ഫെല്ലോഷിപ്പ് തുക പ്രതിമാസം 9,000 രൂപയില്‍ നിന്ന് 12,000 രൂപയാക്കി വര്‍ധിപ്പിച്ചു.
േേേ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."