HOME
DETAILS

മരുന്നില്‍നിന്ന് അലര്‍ജി; മെഡി. കോളജില്‍ ചികിത്സയിലിരുന്ന അഞ്ചുപേര്‍ തീവ്രപരിചരണ വിഭാഗത്തില്‍

  
backup
December 30 2017 | 03:12 AM

%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%b2%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c


തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ സര്‍വിസസ് കോര്‍പ്പറേഷന്‍ വിതരണം ചെയ്ത മരുന്ന് കുത്തിവച്ച രോഗികള്‍ക്ക് അലര്‍ജി. ഇതേതുടര്‍ന്ന് ചികിത്സയിലായിരുന്ന അഞ്ചുപേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മരുന്നില്‍നിന്നുള്ള അലര്‍ജിയാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തര ചികിത്സ നല്‍കിയതിനാല്‍ മറ്റ് അപകടങ്ങള്‍ ഒഴിവാക്കാനായി.
വാര്‍ഡുകളില്‍ ചികിത്സയിലായിരുന്ന രോഗികള്‍ക്കാണ് അലര്‍ജിയുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി കുത്തിവച്ച മരുന്നില്‍ നിന്ന് ഇവര്‍ക്ക് അലര്‍ജി ഉണ്ടാകുകയായിരുന്നു. സെഫറോക്‌സിം എന്ന ആന്റിബയോട്ടിക് മരുന്നില്‍ നിന്നാണ് അലര്‍ജിയുണ്ടായതെന്നാണ് സംശയം. മരുന്ന് നല്‍കിയതിനു പിന്നാലെ 15 രോഗികള്‍ക്ക് കടുത്ത ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. അതില്‍ സ്ഥിതി ഗുരുതരമായ അഞ്ചുപേരെയാണ് ഐ.സി.യുവിലേക്ക് മാറ്റിയത്.
അലര്‍ജി ഉണ്ടാക്കിയ ബാച്ച് മരുന്നുകളുടെ വിതരണം നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ അടിയന്തര നിര്‍ദേശം നല്‍കി. മരുന്നിന്റെ ഗുണനിലവാരത്തില്‍ ഉണ്ടായ വ്യത്യാസമാണ് അലര്‍ജിക്ക് കാരണമായതെന്നാണ് നിഗമനം. അലര്‍ജിയുണ്ടാക്കിയതെന്നു സംശയിക്കുന്ന മരുന്ന് വിവേക് ഫാര്‍മസ്യൂട്ടിക്കല്‍സിന്റേതാണ്. സംഭവത്തെ തുടര്‍ന്ന് പരിശോധനകള്‍ക്കായി മരുന്നിന്റെ സാമ്പിളുകള്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗവും മെഡിക്കല്‍ സര്‍വിസസ് കോര്‍പ്പറേഷനും ശേഖരിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം

National
  •  a month ago
No Image

മല്ലു ഹിന്ദു ഓഫിസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പ്: പരാതിയില്‍ കേസെടുക്കാന്‍ തെളിവില്ലെന്ന് സൈബര്‍ പൊലിസ് 

Kerala
  •  a month ago
No Image

പാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം പദ്ധതിയുമായി കെ.സി.എ; നിര്‍മ്മാണം ജനുവരിയില്‍ തുടങ്ങും 

Kerala
  •  a month ago
No Image

'അമ്മ  മരിച്ചപ്പോള്‍ എതിര്‍ പാര്‍ട്ടിക്കാര്‍ പോലും വിളിച്ചിട്ടും തിരിഞ്ഞു നോക്കാത്തവരാണ്' ബി.ജെ.പി നേതാക്കള്‍ക്കെതിരെ സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ആർദ്രം മിഷൻ രണ്ടാംഘട്ട പരിശോധന; 30 കഴിഞ്ഞവരിലേറെയും ജീവിതശൈലീ രോഗങ്ങളുടെ പിടിയിൽ

Kerala
  •  a month ago
No Image

സിദ്ദീഖ് കാപ്പന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ് 

Kerala
  •  a month ago
No Image

സി.എച്ച്.ആർ വിഷയത്തിൽ നിസംഗത തുടരുന്നു;  കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമ പരിരക്ഷയും നഷ്ടമായേക്കും

Kerala
  •  a month ago
No Image

വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക  

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടനം ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍ കുറ്റക്കാര്‍, നാലാം പ്രതിയെ വെറുതെ വിട്ടു; ശിക്ഷാ വിധി നാളെ 

Kerala
  •  a month ago
No Image

കരിപ്പൂർ റെസ വിപുലീകരണം:  മണ്ണെടുപ്പിന് സ്ഥലം കണ്ടെത്തി; അനുമതി കിട്ടിയില്ല

Kerala
  •  a month ago