
വിശ്വ വിജയിയായി വീണ്ടും ആനന്ദ്
റിയാദ്: ഇന്ത്യന്‍ ചെസ്സ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദിന് ലോക റാപിഡ് ചെസ്സ് ചാംപ്യന്‍ഷിപ്പ് കിരീടം. സഊദി അറേബ്യയിലെ റിയാദില്‍ നടന്ന പോരാട്ടത്തില്‍ റഷ്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വ്‌ളാദിമിര്‍ ഫെഡോസീവിനെ ടൈ ബ്രേക്കര്‍ പോരാട്ടത്തില്‍ വീഴ്ത്തിയാണ് ആനന്ദിന്റെ കിരീട ധാരണം. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആനന്ദ് റാപിഡ് ചെസ്സ് കിരീടം തിരിച്ചുപിടിക്കുന്നത്. നേരത്തെ 2003ലാണ് ഇന്ത്യന്‍ താരം അവസാനമായി റാപിഡിലെ ലോക കിരീടം സ്വന്തമാക്കിയത്. വനിതാ പോരാട്ടത്തില്‍ ചൈനയുടെ ജു വെന്‍ജുന്‍ കിരീടം നേടി.
15 റൗണ്ട് പോരാട്ടത്തില്‍ 10.5 പോയിന്റുകള്‍ നേടിയാണ് ആനന്ദിന്റെ പടയോട്ടം. ഒന്‍പതാം റൗണ്ടില്‍ ലോക ചാംപ്യന്‍ നോര്‍വെയുടെ മാഗ്നസ് കാള്‍സനെ വീഴ്ത്തി കരുത്ത് കാട്ടിയ ആനന്ദിന് അവസാന റൗണ്ടുകളില്‍ ഫെഡോസീവും ഒപ്പം മറ്റൊരു റഷ്യന്‍ താരം നെപോംനിയചിയും വെല്ലുവിളിയായി നിന്നു. ആനന്ദിനൊപ്പം ഇരു താരങ്ങള്‍ക്കും 10.5 പോയിന്റുകള്‍ ആയതോടെയാണ് മത്സരം ടൈ ബ്രേക്കറിലേക്ക് നീണ്ടത്. രണ്ട് ഗെയിമുകള്‍ അരങ്ങേറിയ ടൈ ബ്രേക്ക് പോരാട്ടത്തില്‍ ഫെഡോസീവിനെതിരേ രണ്ടിലും വിജയം പിടിച്ച് 2-0ത്തിന് പോയിന്റ് നേടിയാണ് ആനന്ദ് ചാംപ്യന്‍ പട്ടം ഉറപ്പാക്കിയത്. 15 റൗണ്ടുകളില്‍ ആറ് വിജയങ്ങളും ഒന്‍പത് സമനിലകളുമായാണ് ആനന്ദ് തന്റെ കാലം കഴിഞ്ഞിട്ടില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയത്. ടൂര്‍ണമെന്റില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യന്‍ ഇതിഹാസം കുതിച്ചത്. 2003ല്‍ റഷ്യന്‍ ഇതിഹാസം വ്‌ളാദിമിര്‍ ക്രാംനികിനെ പരാജയപ്പെടുത്തിയാണ് അവസാനമായി ആനന്ദ് റാപിഡ് കിരീടം ഉയര്‍ത്തിയത്.
കിരീടം നേടിയതില്‍ സന്തോഷമുണ്ട്. ഇത്തരമൊരു നിമിഷം പ്രതീക്ഷിച്ചതല്ല. നിരവധി റാപിഡ് ചെസ്സ് കിരീടങ്ങള്‍ ഞാന്‍ സ്വന്തമാക്കിയിട്ടുണ്ട്.
എന്നാല്‍ സമീപ കാലത്ത് കിരീട നേട്ടം സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല. മികച്ച പ്രകടനം പുറത്തെടുക്കണമെന്ന പ്രതീക്ഷയുമാണ് അവസാന റൗണ്ടുകളില്‍ മത്സരിച്ചത്. പക്ഷേ കിരീട നേട്ടത്തെപ്പറ്റി ചിന്തിച്ചിരുന്നില്ല. അപ്രതീക്ഷിതമാണ് ഈ വിജയം. കിരീടം നേടിയ ശേഷം ആനന്ദ് പ്രതികരിച്ചു.
ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത മറ്റ് ഇന്ത്യന്‍ താരങ്ങളായ പി ഹരികൃഷ്ണ 16ാം സ്ഥാനത്തും സൂര്യശേഖര്‍ ഗാംഗുലി 60ാം സ്ഥാനത്തും സന്തോഷ് ഗുജ്‌റതി വിദിത് 61ാമതും ബി വാദിഭന്‍ 65ാം സ്ഥാനത്തും എസ്.പി സേതുരാമന്‍ 96ാം സ്ഥാനത്തുമാണ് എത്തിയത്. വനിതാ പോരാട്ടത്തില്‍ മത്സരിച്ച ഇന്ത്യയുടെ ഹരിക ദ്രോണവല്ലി 19ാം സ്ഥാനത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കന്നുകാലികൾ മുതൽ വിമാനങ്ങൾ വരെ: മുൻ പ്രസിഡന്റിന്റെ കോടികളുടെ അഴിമതി കൊള്ളയിൽ ഞെട്ടി ജനങ്ങൾ; ഒടുവിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ചുളു വിലയിൽ വിറ്റ് തീർത്തു
International
• 2 days ago
പാകിസ്ഥാനെ വിറപ്പിച്ച ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിനായി 17 രാജ്യങ്ങൾ രംഗത്ത്
National
• 2 days ago
കൂട്ടക്കൊല ആസൂത്രണം ചെയ്ത 14-കാരന് ആയുധങ്ങൾ വാങ്ങി നൽകിയ മാതാവ് അറസ്റ്റിൽ; ടെക്സാസിൽ ഞെട്ടിക്കുന്ന സംഭവം
International
• 2 days ago
മലമ്പുഴ ഡാമിൽ മുങ്ങിമരിച്ച സഹോദരങ്ങളുടെ മൃതദേഹങ്ങൾ ഖബറടക്കി
Kerala
• 2 days ago
ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്: പ്രതി ബെയ്‌ലിൻ ദാസ് അറസ്റ്റിൽ
Kerala
• 2 days ago
നിപ; പുതുതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല; സ്ഥിതി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
Kerala
• 2 days ago
ഇന്ത്യ - പാകിസ്ഥാൻ പ്രശ്നം പരിഹരിച്ചു എന്ന് അവകാശപ്പെടുന്നില്ലെന്ന് ട്രംപ്; ചർച്ച രണ്ട് രാജ്യങ്ങൾക്കിടയിൽ മാത്രമെന്ന് ഇന്ത്യ
National
• 2 days ago
ഇത് പുടിന്റെ യുദ്ധം, ചർച്ചകൾ അവനോടൊപ്പം വേണം" സെലെൻസ്‌കി; സമാധാന ചർച്ചക്കില്ലെന്ന് പുടിൻ; മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് ട്രംപ്
International
• 2 days ago
ആണ്‍സുഹൃത്തിനോട് സംസാരിക്കുന്നത് ചോദ്യം ചെയ്തതിന് പത്തുവയസ്സുകാരനെ ചായപാത്രം കൊണ്ട് ക്രൂരമായി പൊള്ളിച്ചു; അമ്മ കാമുകനൊപ്പം ഒളിച്ചോടി
Kerala
• 2 days ago
ജാമിയ മില്ലിയ സർവകലാശാല തുർക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ചു; രാജ്യത്തിനൊപ്പം നിലകൊള്ളുന്നുവെന്ന് പ്രഖ്യാപനം
National
• 2 days ago
സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്: പെർമിറ്റ് പുതുക്കൽ, വിദ്യാർത്ഥി നിരക്ക് വർദ്ധിപ്പിക്കണമെന്നും ആവശ്യം
Kerala
• 2 days ago
60,000 റിയാലിൽ കൂടുതൽ വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ടുപോകുന്ന തീർത്ഥാടകർ വസ്തുക്കൾ ഡിക്ലയർ ചെയ്യണം; നിർദേശവുമായി സഊദി ഹജ്ജ് - ഉംറ മന്ത്രാലയം
Saudi-arabia
• 2 days ago
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം
Kerala
• 2 days ago
ഹജ്ജ് 2025: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് മക്കയിൽ എങ്ങനെ എത്തിച്ചേരാം - സഊദിയിലെത്തുന്ന തീർഥാടകർക്ക് സൗകര്യപ്രദമായ ഗതാഗത മാർഗങ്ങളെക്കുറിച്ച് അറിയാം
Saudi-arabia
• 2 days ago
യു.എസ്.എസ്, എല്‍എസ്എസ് പരീക്ഷാഫലം; യുഎസ്എസ് പരീക്ഷയില്‍ 38,782 പേരും എല്‍എസ്എസില്‍ 30,380 പേരും സ്കോളര്‍ഷിപ്പിന് അര്‍ഹത നേടി
Kerala
• 2 days ago
ലേബര്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് തീപിടിച്ച് 49 പേര് മരിച്ച സംഭവം; 2 മലയാളികളടക്കം 9 പേര്‍ക്ക് കഠിനതടവ് വിധിച്ച് കുവൈത്ത് കോടതി
Kuwait
• 2 days ago
'ഒരു മന്ത്രിക്ക് യോജിച്ച പ്രവൃത്തിയാണോ ഇത്' സോഫിയ ഖുറൈഷിക്കെതിരായ ബി.ജെ.പി മന്ത്രിയുടെ പരാമര്‍ശത്തില്‍ സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം
National
• 2 days ago
അമേരിക്കന്‍ ഭീമന്‍കമ്പനികളുമായി 90 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ച് സഊദി അരാംകോ
Saudi-arabia
• 2 days ago
നെടുമ്പാശ്ശേരി ഹോട്ടല്‍ ജീവനക്കാരന്റെ അപകടമരണം: രണ്ട് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
Kerala
• 2 days ago
ഒമ്പത് ദിവസത്തെ പരിശോധന; കുവൈത്തില്‍ പിടിയിലായത് 400 ലധികം അനധികൃത താമസക്കാര്‍
Kuwait
• 2 days ago
പേൾ വ്യൂ റെസ്റ്റോറന്റ് ആൻഡ് കഫ്റ്റീരിയയിൽ തീപിടുത്തം തീ നിയന്ത്രണവിധേയമാക്കി ദുബൈ സിവിൽ ഡിഫൻസ് ; ആളപായമില്ല
uae
• 2 days ago