HOME
DETAILS

ഇനി ചരിത്രത്തിന്റെ താളുകളില്‍; ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചുപൂട്ടുന്നു

  
Web Desk
May 15 2025 | 05:05 AM

Dubai International Airport to Close by 2032 Enters the Pages of History

ദുബൈ: പ്രവാസി മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതും ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതുമായ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം(DXB) അടച്ചുപൂട്ടുമെന്ന് ഔദ്യോഗിക പ്രഖ്യാപനം. 2032ഓടെയാകും ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചുപൂട്ടുക. ദുബൈയില്‍ നിര്‍മാണ പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുന്ന അല്‍മക്തൂം വിമാനത്താവളത്തിന്റെ ആദ്യഘട്ടം 2032ഓടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. പുതിയ വിമാനത്താവളം നിലവില്‍ വരുന്നതോടെ ദുബൈയുടെ ആധുനിക ചരിത്രത്തോട് ചേര്‍ന്നുനടന്ന ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ചരിത്രത്തിന്റെ താളുകളില്‍ വിശ്രമിക്കും. 

എമിറേറ്റിന്റെയും ദുബൈ നഗരത്തിന്റെയും ഭാവിയെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്കാണ് അധികൃതരുടെ ഈ തീരുമാനം തിരികൊളുത്തിയിരിക്കുന്നത്. നിലവില്‍ 29 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന DXBയുടെ സ്ഥലം ഭവന, വാണിജ്യ, പരസ്യ ആവശ്യങ്ങള്‍ക്കായി പുനര്‍വിനിയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

താമസ, വ്യാപാര, ഹോസ്പിറ്റാലിറ്റി, പൊതു ഇടങ്ങള്‍ എന്നിവ സംയോജിപ്പിച്ച് ഒരുങ്ങുന്ന നഗരവികസന മാതൃകക്കാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. നഗരത്തിന്റെ മാറുന്ന ആവശ്യങ്ങള്‍, ജനസംഖ്യാ വളര്‍ച്ച, ഗതാഗത മാതൃകകളുടെ മാറ്റം എന്നിവയെ അടിസ്ഥാനമാക്കി ഡേറ്റാ അനാലിറ്റിക്‌സ് ഉപയോഗിച്ചുള്ള പദ്ധതിയാണ് ഇവിടെ നടപ്പിലാകേണ്ടതെന്ന് നഗര പദ്ധതിവിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

വിമാനത്താവളം അടച്ചുപൂട്ടുന്ന പക്ഷവും ദുബൈയുടെ വികസനത്തിലും പുരോഗതിയിലും അന്താരാഷ്ട്ര വിമാനത്താവളം വഹിച്ച ചരിത്രപരമായ പങ്ക് വിസ്മരിക്കപ്പെടരുതെന്ന് യുഎഇയിലെ പ്രവാസികളായ പലരും ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചു.

പുതിയതായ നിര്‍മിക്കുന്ന അല്‍മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 128 ബില്യണ്‍ ദിര്‍ഹം ചെലവില്‍ ഒരുങ്ങുന്ന പുതിയ ടെര്‍മിനല്‍ വഴി പ്രതിവര്‍ഷം 26 കോടി യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. 

ദുബൈയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന അല്‍മക്തൂം എയര്‍പോര്‍ട്ട് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ ഇത് ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറും. 

നഗരത്തിന്റെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ദുബൈ അന്താരാഷ്ട്ര വിമാനത്താവളവുമായി താരതമ്യം ചെയ്യുമ്പോള്‍ അല്‍മക്തൂം വിമാനത്താവളത്തില്‍ എത്തിപ്പെടാന്‍ കൂടുതല്‍ സമയം എടുക്കുമോയെന്ന ആശങ്ക യുഎഇയിലെ നിരവധി പേര്‍ക്കിടയില്‍ ഉണ്ട്.

Dubai International Airport to shut down by 2032 as Al Maktoum International takes over; marks end of an iconic era.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് ഇന്ത്യ - യുഎഇ വിദേശകാര്യ മന്ത്രിമാർ

uae
  •  20 hours ago
No Image

വാക്സിൻ എടുത്തിട്ടും പേവിഷബാധ; കണ്ണൂരിൽ അഞ്ച് വയസ്സുകാരൻ ​ഗുരുതരാവസ്ഥയിൽ

Kerala
  •  20 hours ago
No Image

ദുബൈയെ ആഗോള സാംസ്കാരിക, കലാ കേന്ദ്രമായി ഉയർത്താൻ ലക്ഷ്യം; 'ദുബൈ ഓർക്കസ്ട്ര' പദ്ധതിക്ക് ഷെയ്ഖ് ഹംദാന്റെ അംഗീകാരം

uae
  •  20 hours ago
No Image

ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി; രാജ്ഭവനെ ആർഎസ്എസ് ശാഖാ നിലവാരത്തിലേക്ക് താഴ്ത്തരുത്

Kerala
  •  21 hours ago
No Image

ഇറാന്റെ കാലു പിടിച്ച് ലോക രാജ്യങ്ങൾ: ചർച്ചകൾക്ക് വൈകരുത്, ആണവായുധം തേടുന്നില്ലെന്ന് ഉറപ്പും നൽകണം  

International
  •  21 hours ago
No Image

രണ്ട് രാജ്യങ്ങളിലേക്കുള്ള ഉള്ള സര്‍വിസുകള്‍ ജൂണ്‍ 27 വരെ റദ്ദാക്കിയതായി ​ഗൾഫ് എയർ

bahrain
  •  21 hours ago
No Image

പാകിസ്ഥാനികളുടെ കൊലയാളി; പാക് സൈനിക മേധാവി അസിം മുനീറിനെതിരെ യുഎസിൽ പാക് പ്രവാസികളുടെ പ്രതിഷേധം

International
  •  21 hours ago
No Image

സംസ്ഥാനത്ത് മഴ തുടരും; കുട്ടനാട് താലൂക്കില്‍ നാളെ അവധി

Kerala
  •  21 hours ago
No Image

2025 ലെ ലോകത്തിലെ നാലാമത്തെ മികച്ച എയർലൈൻ; സ്‌കൈട്രാക്‌സ് അവാർഡുകളിൽ ഒന്നിലധികം വിഭാ​ഗങ്ങളിൽ പുരസ്കാര തിളക്കവുമായി എമിറേറ്റ്സ്

uae
  •  21 hours ago
No Image

ഹണിമൂൺ കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്; മൊബൈൽ ഡാറ്റ കണക്ഷൻ ഓൺ ചെയ്തത് കേസിൽ നിർണായക തെളിവ്

National
  •  a day ago