HOME
DETAILS
MAL
മുഖ്യമന്ത്രിക്കെതിരായ വധഭീഷണി: രണ്ടു പേര് പിടിയില്‍
backup
December 30 2017 | 07:12 AM
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
വിശദമായ ചോദ്യം ചെയ്യലില്‍ അയല്‍വാസിയോടുള്ള വിദ്വേഷം തീര്‍ക്കാന്‍ അയാളുടെ ഫോണെടുത്ത് ഭീഷണി സന്ദേശം അയച്ചതാണെന്ന് പിടിയിലായവര്‍ മൊഴി നല്കി. എ്ന്നാല്‍ ഈ മൊഴി പൊലിസ് കാര്യമായി എടുത്തിട്ടില്ല.
കുന്നംകുളം സ്വദേശി സജേഷിന്റെ ഫോണിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. തുടര്‍ന്ന് സജേഷ് തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലിസ് സ്റ്റേഷനില്‍ പരാതി നല്കി. ഒറ്റപ്പാലം സ്വദേശിയായ സ്ത്രീയുടെ പേരിലുള്ള സിമ്മില്‍നിന്നാണ് ഭീഷണി സന്ദേശമെത്തിയത്. പിണറായി വിജയനെ ഇന്ന് വധിക്കുമെന്നായിരുന്നു സന്ദേശം. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."