ജനപ്രിയമായി ദുബൈയുടെ പൊതുഗതാഗതം; പുതുവത്സര രാവിൽ പൊതുഗതാഗതം ഉപയോഗിച്ചത് 20 ലക്ഷത്തിലേറെ പേർ !
ജനപ്രിയമായി ദുബൈയുടെ പൊതുഗതാഗതം; പുതുവത്സര രാവിൽ പൊതുഗതാഗതം ഉപയോഗിച്ചത് 20 ലക്ഷത്തിലേറെ പേർ !
ദുബൈ: പൊതുഗതാഗതം ഏറെ ജനപ്രിയവും സ്വീകാര്യവുമായ ലോകത്തിലെ പ്രധാന നഗരങ്ങളിൽ ഒന്നാണ് ദുബൈ. നഗരത്തിലെ പൊതുഗതാഗത്തിന്റെ ലഭ്യതയും കൃത്യതയും വൃത്തിയുമെല്ലാം ജനങ്ങളെ ഇതിലേക്ക് ഏറെ ആകർഷിക്കുന്ന ഒന്നാണ്. കുറഞ്ഞ ചെലവിലും എളുപ്പത്തിലും നഗരം മുഴുവൻ കറങ്ങാൻ വിവിധ തരത്തിലുള്ള പൊതുഗതാഗത മാർഗങ്ങൾ ദുബൈയിൽ ഉണ്ട്. ദുബൈ മെട്രോ, ബസ്, ട്രാം, ബോട്ടുകൾ, ടാക്‌സികൾ തുടങ്ങി നിരവധി പൊതുഗതാഗ സൗകര്യങ്ങൾ ഇവിടെ കാണാം.
2024 പുതുവത്സര ആഘോഷത്തിന്റെ ഭാഗമാകാൻ 2023 ഡിസംബർ 31-ന് മൊത്തം 22,88,631 യാത്രക്കാരാണ് വിവിധ പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിച്ചത്. ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് കണക്കുകൾ റിപ്പോർട്ട് ചെയ്തത്.
വിവിധ പൊതുഗതാഗതങ്ങൾ ഉപയോഗിച്ചവരുടെ കണക്കുകൾ കാണാം…
- ദുബൈ മെട്രോയുടെ ചുവപ്പ്, പച്ച ലൈനുകൾ ഉപയോഗിച്ചത് 974,416 യാത്രക്കാരാണ്.
- ട്രാം 56,208 യാത്രികരെ ലക്ഷ്യസ്ഥാനത്തെത്തിച്ചു.
- പൊതു ബസുകൾ ഉപയോഗിച്ചത് 401,510 പേരാണ്
- മറൈൻ ട്രാൻസ്പോർട്ട് 97,261 യാത്രക്കാരെ വിവിധ ഇടങ്ങളിൽ എത്തിച്ചു.
- ഇ-ഹെയ്ൽ വാഹനങ്ങൾ 167,051 യാത്രക്കാർക്ക് സേവനം നൽകി
- 1,316 വ്യക്തികൾ ഷെയർ ഗതാഗത വാഹനങ്ങൾ ഉപയോഗിച്ചു
- 590,869 യാത്രക്കാർ ടാക്സികൾ ഉപയോഗിച്ചു.
പുതുവത്സരാഘോഷ വേദികളിലേക്കും പുറത്തേക്കും യാത്രക്കാർക്ക് സുഗമവും സുരക്ഷിതവുമായ യാത്ര ഒരുക്കാൻ തങ്ങൾക്ക് സാധിച്ചെന്ന് ആർടിഎ അവകാശപ്പെട്ടു. പൊതുഗതാഗതത്തെ വിശ്വാസമർപ്പിക്കുന്ന ജനങ്ങൾക്ക് ആർടിഎ നന്ദിയും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."