കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
എം.എസ്‌സി ഫുഡ് സയന്‍സ്: എസ്.സിഎസ്.ടി സീറ്റ് ഒഴിവ്
സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടത്തുന്ന സ്വാശ്രയ എം.എസ്‌സി ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോഴ്‌സില്‍ എന്‍ട്രന്‍സ് വിഭാഗത്തില്‍ എസ്.സിഎസ്.ടിക്ക് സംവരണം ചെയ്ത ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത: സയന്‍സ് ബിരുദം. ബിരുദംപ്ലസ്ടുവിന് ഗണിതം ഒരു വിഷയമായി പഠിച്ചിരിക്കണം. പ്രവേശന പരീക്ഷ പാസാകണം. മുന്‍പ് എന്‍ട്രന്‍സ് പരീക്ഷയില്‍ പങ്കെടുത്തവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ അസല്‍ രേഖകള്‍, ഫോട്ടോ എന്നിവ സഹിതം ഓഗസ്റ്റ് 19-ന് രാവിലെ പത്ത് മണിക്ക് അഭിമുഖത്തിന് ഹാജാരകണം. ഫോണ്‍: 0494 2407345.
ബി.വോക് പ്രാക്ടിക്കല്‍ പരീക്ഷ
ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.വോക് ജെമ്മോളജി പ്രാക്ടിക്കല്‍ പരീക്ഷ ആഗസ്റ്റ് 18നും, ബി.വോക് ജ്വല്ലറി ഡിസൈനിങ് പ്രാക്ടിക്കല്‍ പരീക്ഷ ഓഗസ്റ്റ് 19നും ആരംഭിക്കും.
പരീക്ഷാഫലം
2015 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി ഇലക്‌ട്രോണിക്‌സ്, മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറി മൈക്രോബയോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ഓഗസ്റ്റ് 29 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ബൈന്‍ഡ് ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക്ബി.ആര്‍ക് (04 സ്‌കീം) പരീക്ഷാഫലം (ജൂണ്‍ 2015) വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ഓഗസ്റ്റ് 31 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."