HOME
DETAILS

‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ പ്രചാരണ പരിപാടികൾക്ക് ആരംഭം കുറിച്ച് യു എ ഇ

  
backup
January 11 2024 | 15:01 PM

uae-to-launch-worlds-coolest-winter-campaig

ഷാർജ:യു എ ഇയിലെ ആഭ്യന്തര ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് നടപ്പിലാക്കുന്ന ‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ പ്രചാരണപരിപാടിയുടെ നാലാമത് പതിപ്പിന് തുടക്കം കുറിച്ചു.യു എ ഇ വൈസ് പ്രെസിഡന്റും, പ്രധാനമന്ത്രിയും, ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഈ പ്രചാരണപരിപാടിയുടെ നാലാമത് സീസണ് തുടക്കമിട്ടത്. യു എ ഇയിലെ ആഭ്യന്തര ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പ്രചാരണപരിപാടി സംഘടിപ്പിക്കുന്നത്.

 

 

 

“വർഷം തോറും നടത്തിവരുന്ന വിനോദസഞ്ചാര പ്രചാരണപരിപാടിയായ ‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ പ്രചാരണപരിപാടിയുടെ നാലാമത് പതിപ്പാണിത്. മനോഹരമായ കാലാവസ്ഥ, പ്രകൃതി സൗന്ദര്യം, ചരിത്ര, പുരാവസ്തു ശേഖരം, സാംസ്‌കാരിക കേന്ദ്രങ്ങൾ, ആതിഥ്യമര്യാദയുള്ള ജനങ്ങൾ എന്നീ ഘടകങ്ങൾ യു എ ഇയിലെ വിനോദസഞ്ചാര മേഖലയുടെ ഇപ്പോൾ ദൃശ്യമാകുന്ന കുതിപ്പിന് കാരണമാണ്.”, പ്രചാരണപരിപാടിയ്ക്ക് തുടക്കമിട്ട് കൊണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി.

 

 

 

“ദേശീയ വിനോദസഞ്ചാര മേഖലയിൽ വാർഷികാടിസ്ഥാനത്തിൽ വളർച്ച ദൃശ്യമാണ്. 2031-ഓടെ യു എ ഇയുടെ ആഭ്യന്തര ഉത്പാദന വളർച്ചയിൽ ടൂറിസം മേഖല നൽകുന്ന സംഭാവന 450 ബില്യൺ ദിർഹം എന്നതിലേക്ക് ഉയർത്തുന്നതിനാണ് യു എ ഇ ലക്ഷ്യമിടുന്നത്.”, അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

‘മറക്കാനാകാത്ത ചരിതങ്ങൾ’ എന്ന ആശയത്തിലൂന്നിയാണ് ‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ പ്രചാരണപരിപാടിയുടെ നാലാമത് പതിപ്പ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി യു എ ഇയിലെ ആഭ്യന്തര ടൂറിസം മേഖലയെ പിന്തുണയ്ക്കുന്നതിനുള്ള നിരവധി പരിപാടികൾ അരങ്ങേറുന്നതാണ്.

 

 

 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളെ യു എ ഇയിൽ ശിശിരകാലം ചെലവഴിക്കുന്നതിനും, യു എ ഇയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് ഈ പ്രചാരണപരിപാടി വിഭാവനം ചെയ്‌തിരിക്കുന്നത്‌. കഴിഞ്ഞ വർഷം നടന്ന ഈ പ്രചാരണപരിപാടിയുടെ മൂന്നാമത് പതിപ്പിന്റെ ഭാഗമായി 1.4 മില്യൺ വിനോദസഞ്ചാരികളാണ് രാജ്യത്തെത്തിയത്.

Content Highlights:UAE to launch 'World's Coolest Winter' campaign



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago