സാമൂഹ്യ ശാസ്ത്രത്തിലെ ക്രമീകരണങ്ങള്‍ പുറത്തിറക്കി
സാമൂഹ്യ ശാസ്ത്രത്തിലെ ക്രമീകരണങ്ങള്‍ പുറത്തിറക്കി
തിരൂര്‍ (മലപ്പുറം)• എസ്.എസ്.എല്‍.സി പരീക്ഷയില്‍ സാമൂഹ്യ ശാസ്ത്രത്തിലെ ക്രമീകരണങ്ങള്‍ പുറത്തിറക്കി വിദ്യഭ്യാസ വകുപ്പ്. കഴിഞ്ഞ വര്‍ഷത്തെതുപോലെ സാമൂഹ്യ ശാസ്ത്രത്തിലെ ഉള്ളടക്ക ഭാരവും പരീക്ഷാ സമ്മര്‍ദവും ലഘൂകരിക്കുന്നതിനാണ് ക്രമീകരണങ്ങള്‍ വരുത്തിയിട്ടുള്ളത്. സാമൂഹ്യ ശാസ്ത്രത്തിന് രണ്ട് പുസ്തകങ്ങളാണ് പഠിക്കാനുള്ളത്. ഒന്നില്‍ 11 പാഠങ്ങളും രണ്ടില്‍ 10 പാഠങ്ങളും ഉള്‍പ്പടെ 21 പാഠങ്ങളാണുള്ളത്. എന്നാല്‍ പരീക്ഷാപേപ്പറില്‍ എ,ബി എന്നിങ്ങനെ രണ്ടു ഭാഗങ്ങള്‍ ഉണ്ടായിരിക്കും.രണ്ട് ഭാഗങ്ങള്‍ക്കും 40 വീതമാണ് മാര്‍ക്കുകള്‍. നിര്‍ബന്ധമായും ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തേണ്ട യൂണിറ്റുകളില്‍ നിന്നുള്ള ചോദ്യങ്ങളാണ് പാര്‍ട്ട് എയില്‍ നല്‍കുന്നത്. എന്നാല്‍ തിരഞ്ഞെടുത്ത് പഠിക്കേണ്ട യൂണിറ്റുകളില്‍ നിന്നുള്ള ചോദ്യങ്ങളാണ് പാര്‍ട്ട് ബിയില്‍ ഉള്ളത്. അതിനാല്‍ ബി വിഭാഗത്തിലെ ചോദ്യങ്ങളില്‍ നിന്ന് നിശ്ചിത എണ്ണം ചോദ്യങ്ങള്‍ തിരഞ്ഞെടുത്ത് ഉത്തരം എഴുതുന്നതിനുള്ള അവസരം ഉണ്ടാകും. മുന്‍ വര്‍ഷങ്ങളില്‍ ചില പാഠഭാഗങ്ങള്‍ ഒഴിവാക്കുന്ന രീതിയാണ് പിന്തുടര്ന്നിരുന്നത്.
പരീക്ഷക്ക് ഇല്ലെങ്കിലും മുഴുവന്‍ പാഠഭാഗങ്ങള്‍ അധ്യാപകര്‍ കുട്ടികളെ പഠിപ്പിച്ചിരിക്കണം. എന്നാല്‍ ഈ രൂപത്തില്‍ ചോദ്യങ്ങള്‍ വരുന്നതോടെ 21 പാഠങ്ങളുള്ള സാമൂഹ്യ ശാസ്ത്രത്തില്‍നിന്നു 15 പാഠങ്ങള്‍ മാത്രം പഠിച്ച് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷക്ക് തയാറാവാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."