സ്‌നാപ്ചാറ്റില്‍ ഇനി കുട്ടികളെ നിയന്ത്രിക്കാം; പുതിയ ഫീച്ചറെത്തി
സ്‌നാപ്ചാറ്റില്‍ ഇനി കുട്ടികളെ നിയന്ത്രിക്കം
കുട്ടികളെ നിയന്ത്രിക്കാനായുള്ള പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ സോഷ്യല്‍ മീഡിയ ആപ്പായ സ്‌നാപ്ചാറ്റ്. ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന കൗമാരക്കാരെയും കുട്ടികളെയും നിയന്ത്രിക്കാന്‍ രക്ഷിതാക്കള്‍ക്കായി കൂടുതല്‍ നിയന്ത്രണ ഫീച്ചറുകള്‍ പുറത്തിറക്കിയിരിക്കുകയാണ് സ്‌നാപ്ചാറ്റ്. ഓണ്‍ലൈന്‍ സുരക്ഷ ലക്ഷ്യം വയ്ക്കുന്ന 'ഫാമിലെ സെന്റര്‍' ടൂള്‍, അടുത്ത ദിവസങ്ങളില്‍ എല്ലാ ഉപയോക്താക്കളിലേക്കും എത്തും. രക്ഷിതാക്കള്‍ക്ക് മക്കളുടെ പ്രൈവസി, സേഫ്റ്റി സെറ്റിംഗ്‌സ് എന്നിവ നേരിട്ട് സ്‌നാപ്ചാറ്റിലൂടെ കാണാനാകും എന്നതാണ് പ്രധാന പ്രത്യേകത.
സ്‌നാപ്ചാറ്റ് ഉപയോഗിക്കുന്ന കുട്ടികള്‍, അവരുടെ സ്റ്റോറികള്‍ ആരുമായാണ് പങ്കുവയ്ക്കുന്നതെന്ന് ഇതിലൂടെ രക്ഷിതാക്കള്‍ക്ക് കാണാന്‍ സാധിക്കും. കൂടാതെ കോണ്ടാക്ക്ട് സെറ്റിംഗ്‌സുകള്‍ കാണാനും സന്ദേശങ്ങള്‍ നിയന്ത്രിക്കാനും രക്ഷിതാക്കള്‍ക്ക് അവസരം ഒരുക്കുന്നു.
സ്നാപ്പ് മാപ്പില്‍, സുഹൃത്തുക്കളുമായി ലൊക്കേഷന്‍ പങ്കിടുന്ന ഫീച്ചര്‍ ഓണ്‍ ആയിട്ടുണ്ടോ എന്നും രക്ഷിതാക്കള്‍ക്ക് അറിയാന്‍ സാധിക്കുന്നു. ഈ ഓപ്റ്റ്-ഇന്‍ ഫീച്ചര്‍ സുഹൃത്തുക്കളെ പരസ്പരം ലൊക്കേഷനുകളും പ്രവര്‍ത്തനങ്ങളും കാണാന്‍ അനുവദിക്കുന്നു. ഇതിലൂടെ കുട്ടികള്‍ ഫീച്ചര്‍ ഉപയോഗിക്കുന്നുണ്ടോ എന്നും, ആരോടൊപ്പമാണെന്നും രക്ഷിതാക്കള്‍ക്ക് അറിയാനാന്‍ സാധിക്കുന്നു. 'മൈ എഐ, എഐ ചാറ്റ് ബോട്ട് തുടങ്ങിയ സേവനങ്ങള്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ ഒരു നിരീക്ഷണ സംവിധാനം എന്ന നിലയിലും ഫാമിലി സെന്റര്‍ സഹായിക്കുന്നു. കൂടാതെ ഈ സേവനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ആവശ്യമെങ്കില്‍ കുട്ടികളെ തടയാനും രക്ഷിതാക്കള്‍ക്ക് സാധിക്കുന്നു.
സ്‌നാപ്ചാറ്റ് പരിചയമില്ലാത്ത മാതാപിതാക്കള്‍ക്ക് ഫാമിലി സെന്റര്‍ ഫീച്ചര്‍- പ്രൊഫൈല്‍, സെര്‍ച്ച്, സെറ്റിംഗ്‌സ് എന്നിവയില്‍ എളുപ്പത്തില്‍ കണ്ടെത്താനും സാധിക്കുന്നു. കുടുംബങ്ങളില്‍ നിന്നും സുരക്ഷാ വിദഗ്ധരില്‍ നിന്നുമുള്ള ഫീഡ്ബാക്ക് ഉപയോഗിച്ചാണ് ഫാമിലി സെന്റര്‍ വികസിപ്പിച്ചതെന്ന് സ്നാപ്ചാറ്റ് പറയുന്നു. കുട്ടികളുടെ ഉപയോഗം നരീക്ഷിക്കുന്നതിനായി ഫാമിലി സെന്റര്‍? എന്ന ഫീച്ചര്‍ 2022ല്‍ ആണ് കമ്പനി ആദ്യമായി പുറത്തിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."