HOME
DETAILS

ഭാരത് ജോഡോ ന്യായ് യാത്ര തുടങ്ങുമ്പോൾ

  
backup
January 12 2024 | 17:01 PM

when-bharat-jodo-nyay-yatra-begins


രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഭാഗമായ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നാളെ മണിപ്പൂരിൽ തുടക്കമാവുകയാണ്. ഇംഫാലിലെ പാലസ് ഗ്രൗണ്ടിൽനിന്ന് യാത്ര തുടങ്ങാനാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ അനുമതി നൽകാത്തതിനാൽ തൗബലിലെ സ്വകാര്യ ഗ്രൗണ്ടിലേക്ക് യാത്രയുടെ ആരംഭ ചടങ്ങുകൾ മാറ്റി. മണിപ്പൂരിൽ യാത്രയുടെ ഭാഗമായി രാത്രി തങ്ങാൻ നിശ്ചയിച്ചിരുന്ന സ്ഥലങ്ങളിലും അനുമതി നിഷേധിച്ചിട്ടുണ്ട്. അസമിലെ ബി.ജെ.പി സർക്കാരും യാത്രയുടെ റൂട്ടിന് അനുമതി നൽകിയിട്ടില്ല.

രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാഹുൽ യാത്ര തുടങ്ങിയത്. കന്യാകുമാരിയിൽനിന്ന് കശ്മിർവരെ നീണ്ട ആദ്യഘട്ടം വൻവിജയമായിരുന്നു. രണ്ടാംഘട്ടം കലാപ തീയിൽ എരിയുന്ന മണിപ്പൂരിൽ നിന്നാകുമ്പോൾ നീതിയെന്ന വാക്കുകൂടി യാത്രയുടെ പേരിനൊപ്പം ചേർക്കപ്പെട്ടു.
രാഹുലിന്റെ യാത്രയെ ബി.ജെ.പി പേടിക്കുന്നുണ്ട്. രാജ്യത്തെ ജനങ്ങൾ ഒന്നിച്ചു നിൽക്കുന്നതും എല്ലാവർക്കും നീതി ലഭ്യമാക്കുകയെന്ന ആശയവുമൊന്നും ബി.ജെ.പിക്ക് സ്വീകാര്യമല്ല.

ഭിന്നിപ്പാണ് ബി.ജെ.പിയുടെ നിലനിൽപ്പിന്റെ അടിസ്ഥാനം. ബി.ജെ.പിയുടെ കാഴ്ചപ്പാടിൽ നീതിയെന്നാൽ അത് രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കും ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്കുമൊന്നുമുള്ളതല്ല, നഗര മധ്യവർഗമാണ് നീതിക്ക് അർഹരായിട്ടുള്ളത്. ഭാരത് ജോഡോ ന്യായ് യാത്ര 15 സംസ്ഥാനങ്ങൾ കടന്ന് മാർച്ച് 20ന് മുംബൈയിലാണ് അവസാനിക്കുക. 110 ജില്ലകളിലൂടെയും 110 ലോക്സഭാ മണ്ഡലങ്ങളിലൂടെയുമായി 6,713 കിലോമീറ്റർ സഞ്ചരിക്കും. 67 ദിവസം നീണ്ടുനിൽക്കുന്ന യാത്രയിൽ ഏറ്റവും കൂടുതൽ സമയം സഞ്ചരിക്കുന്നത് ബി.ജെ.പിയുടെ ഹിന്ദുത്വത്തിന്റെ പരീക്ഷണ ഭൂമിയായ ഉത്തർപ്രദേശിലൂടെയാവും. യു.പിയിൽ 11 ദിവസമാണ് ഭാരത് ജോഡോ ന്യായ് യാത്ര ഉണ്ടാവുക. 20 ജില്ലകളിലൂടെ 1074 കിലോ മീറ്റർ ദൂരം യു.പിയിൽ സഞ്ചരിക്കും.


മണിപ്പൂരിൽ ഒരു ദിവസംമാത്രമാണ് പര്യടനമെങ്കിലും നാഗാലൻഡിൽ രണ്ട്, അസമിൽ എട്ട്, അരുണാചൽ പ്രദേശ്, മേഘാലയ എന്നിവിടങ്ങളിൽ ഓരോ ദിവസം, പശ്ചിമബംഗാളിൽ അഞ്ച്, ജാർഖണ്ഡിൽ എട്ട്, ഒഡിഷയിൽ നാല്, ഛത്തീസ്ഗഢിൽ അഞ്ച്, ബിഹാറിൽ നാല്, മധ്യപ്രദേശിൽ ഏഴ്, രാജസ്ഥാനിൽ ഒരു ദിവസം, ഗുജറാത്തിൽ അഞ്ച്, മഹാരാഷ്ട്രയിൽ അഞ്ച് എന്നിങ്ങനെയാണ് പര്യടനം. കാൽനട യാത്രയായതിനാൽ കാലാവസ്ഥയായിരുന്നു ഭാരത് ജോഡോ യാത്രയുടെ പ്രധാന വെല്ലുവിളി. ഈ യാത്ര കാൽനടയായല്ല. വാഹനത്തിലാണ് സഞ്ചരിക്കുന്നത്. യാത്ര കടന്നുപോകുന്ന ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഉണ്ടാക്കുന്ന തടസങ്ങളായിരിക്കും പ്രധാന വെല്ലുവിളി. സമീപകാലത്ത് കോൺഗ്രസ് ഏറ്റെടുത്ത ഏറ്റവും നല്ല രാഷ്ട്രീയ സംരംഭമാണ് ഭാരത് ജോഡോ യാത്ര. ഭിന്നിപ്പിക്കുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൽനിന്ന് ഇന്ത്യയെ രക്ഷിക്കാനുള്ള പ്രധാനപ്പെട്ട രാഷ്ട്രീയ സംരംഭമായാണ് രാജ്യം ഭാരത് ജോഡോ യാത്രയെ കണ്ടത്.


അതിനാൽ, ഹിന്ദുരാഷ്ട്രത്തെ എതിർക്കുന്നവരും രാജ്യത്ത് സമാധാനവും സൗഹാർദവും കാംക്ഷിക്കുന്ന പൗരസംഘങ്ങളും മതേതര രാഷ്ട്രീയ സംഘടനകളും കോൺഗ്രസിനെക്കുറിച്ചുള്ള അവരുടെ എല്ലാ ആശങ്കകളും സംശയങ്ങളും നീക്കി ഈ സംരംഭത്തെ സ്വമേധയാ പിന്തുണച്ചു. സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും കോൺഗ്രസുമായുള്ള വിടവ് നികത്താനുള്ള ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുകയും യാത്രയുടെ ഭാഗമാവുകയും ചെയ്തു. ഇന്ന്, മോദിക്കും സംഘ്പരിവാറിനും എതിരായ ചെറുത്തുനിൽപ്പിന് തന്ത്രപരമായ നടപടികളില്ല. മോദി സർക്കാർ ക്രൂരവും നിഷ്ഠുരവുമാണ്. വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രം രാജ്യത്ത് ശക്തമായ സാമൂഹിക മണ്ഡലം കണ്ടെത്തി. ഹിന്ദുത്വത്തോടും ക്ഷേമവാദത്തോടുമുള്ള വിട്ടുവീഴ്ചയുടെ രാഷ്ട്രീയം കാരണം കോൺഗ്രസ് പലപ്പോഴും വിശ്വാസക്കുറവ് നേരിട്ടതാണ്. എങ്കിലും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ എതിർക്കുന്ന വലിയൊരു സിവിൽ സമൂഹം രാജ്യത്തുണ്ട്. അവർ കോൺഗ്രസിനെ ഇപ്പോഴും വിശ്വസനീയവും മികച്ചതുമായ ബദലായി കണക്കാക്കുന്നു.


ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രത്തെയും അതിന്റെ സാമൂഹിക അടിത്തറയുടെ ഈ വിപുലീകരണത്തെയും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ ബദൽ ഉപയോഗിച്ച് നേരിടേണ്ടതുണ്ട്. രാഹുലിന്റെ യാത്രകൾക്ക് സ്വീകാര്യതയുണ്ടാകുന്നത് ഈ പശ്ചാത്തലത്തിലാണ്. കോൺഗ്രസ് വളരുന്നതും മതേതര ചേരിക്ക് നേതൃത്വം കൊടുക്കുന്നതും സ്വപ്നം കാണുന്ന വലിയൊരു സമൂഹമുണ്ട്. അതുകൊണ്ടുതന്നെ ഓരോ തവണ ബി.ജെ.പി ജയിക്കുമ്പോഴും അവരുടെ ശാപവാക്കുകൾ ചെന്നുപതിക്കുന്നത് കോൺഗ്രസിലാണ്. സംസ്ഥാനങ്ങളിൽ അടിത്തറ പോലും ഇളകിപ്പോകുന്ന ഘട്ടത്തിൽനിന്ന് സ്വയം നന്നാകുന്നതിന്റെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയതെന്നതാണ് കോൺഗ്രസിൽ സമീപകാലത്തുണ്ടായ മാറ്റം.

തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കപ്പുറത്തേക്ക് രാജ്യത്തിന്റെ മതേതരഘടനയുടെ സമ്പൂർണ പുനർനിർമാണമാണ് അടിയന്തരമായി ആവശ്യമുള്ളത്. രാഹുലിന്റെ യാത്രകൾ ഈ ലക്ഷ്യത്തിലേക്ക് കൈകോർത്തുപിടിച്ചുള്ള മുന്നേറ്റമാണ്.
മോദിയുടെ രാഷ്ട്രീയത്തെ വിവേകത്തോടെ നേരിടാൻ ധൈര്യം കാണിച്ച ഒരേയൊരു രാഷ്ട്രീയക്കാരൻ രാഹുലാണ്. ഇന്ത്യ എന്തായിരിക്കണം എന്നതിനെക്കുറിച്ചുള്ള ബദൽ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിൽ ഭാരത് ജോഡോ യാത്ര വഹിച്ച പങ്ക് ചെറുതല്ല.

ഭാരത് ജോഡോ ന്യായ് യാത്രയും ഈ ലക്ഷ്യം നേടുന്നതിൽ വിജയിക്കുമെന്നുറപ്പുണ്ട്. നല്ല ഭാവി കെട്ടിപ്പടുക്കാൻ പാടുപെടുന്ന ജനങ്ങൾക്ക് കോൺഗ്രസ് യഥാർഥ വഴികൾ തുറന്നിടുമോ എന്നതും പ്രധാനമാണ്. പാർട്ടിക്ക് നിലപാടുകളിൽ വ്യക്തതവേണം. ആർക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്നതിലും വ്യക്തത വേണം. പരസ്പര സംശയം, ജാഗ്രത, വിദ്വേഷം, അക്രമം എന്നിവയാൽ തകർന്ന ഒരു സമൂഹത്തിന് എന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങളോട് പറയേണ്ടതുണ്ട്. അതോടൊപ്പം ഫാസിസ്റ്റ് വെല്ലുവിളിയുടെ യഥാർഥ സ്വഭാവവും അവഗണിക്കരുത്. സമഗ്രവും നീണ്ടുനിൽക്കുന്നതുമായ പോരാട്ടത്തിന് തയാറാവത്തന്നെ കോൺഗ്രസ് അതിന് വിവേകപൂർവകമായ നേതൃത്വം നൽകുകയും വേണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

International
  •  a month ago
No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബുല്ല , റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  2 months ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  2 months ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  2 months ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  2 months ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  2 months ago