ഭക്ഷണത്തിന് 100 കോടി, ആരോഗ്യത്തിന് 84 കോടി; കൂടുതൽ സഹായവുമായി ഗസ്സയെ ചേർത്ത് പിടിച്ച് യുഎഇ
ഭക്ഷണത്തിന് 100 കോടി, ആരോഗ്യത്തിന് 84 കോടി; കൂടുതൽ സഹായവുമായി ഗസ്സയെ ചേർത്ത് പിടിച്ച് യുഎഇ
ദുബൈ: മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് 43 മില്യൺ ദിർഹം (11.7 മില്യൺ ഡോളർ) ഗസ്സയ്ക്ക് നേരിട്ട് ഭക്ഷ്യസഹായമായി നൽകി. ഗസ്സ മുനമ്പിലെ ഒരു ദശലക്ഷത്തിലധികം ഫലസ്തീനികൾക്കാണ് ഈ സഹായം പ്രയോജനപ്പെടുക. യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമുമായി സഹകരിച്ചാണ് സംഭാവന നൽകിയതെന്ന് സ്റ്റേറ്റ് ന്യൂസ് ഏജൻസി വാം റിപ്പോർട്ട് ചെയ്തു. ഇതോടെ 2021 മുതൽ WFP-യിലേക്ക് MBRGI സംഭാവന ചെയ്ത മൊത്തം സാമ്പത്തിക സഹായം 320 ദശലക്ഷം ദിർഹമായി എത്തിക്കുന്നു.
അതേസമയം, മുഹമ്മദ് ബിൻ റാഷിദ് മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് ഗസ്സയുടെ ആരോഗ്യമേഖലയെ പിന്തുണയ്ക്കുന്നതിനായി 37 മില്യൺ ദിർഹം (10 മില്യൺ ഡോളർ) വാഗ്ദാനം ചെയ്തു. ഇസ്‌റാഈൽ ആക്രമണത്തിന്റെ ദുരിതം അനുഭവിക്കുന്ന ഫലസ്തീനികൾക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക്, അടിസ്ഥാന മെഡിക്കൽ സാധനങ്ങൾ വിതരണം ചെയ്യാൻ ഈ ഫണ്ട് ഉപയോഗിക്കും.
ബുധനാഴ്ച സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചാണ് പ്രതിജ്ഞയെടുത്തതെന്ന് സ്റ്റേറ്റ് ന്യൂസ് ഏജൻസി വാം റിപ്പോർട്ട് ചെയ്തു. വിഭവങ്ങളുടെ അഭാവത്തിൽ ബുദ്ധിമുട്ടുന്ന ഗസ്സയുടെ ആരോഗ്യമേഖലയെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ എംബിആർജിഐയുടെ സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഗെർഗാവിയും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസും തമ്മിൽ ഒരു കരാർ ഒപ്പുവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."