ലോകത്തിലെ എറ്റവും ശക്തമായ 10 കറൻസികൾ എതൊക്കെയെന്ന് അറിയാം
കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും ശക്തമായ കറൻസികളുടെ പട്ടികയിൽ ഒന്നാം സ്ഥാനം കുവൈത്ത് ദിനാർ സ്വന്തമാക്കി. ലോക കറൻസികളിൽ ശക്തമായ സാന്നിധ്യമാണ് കുവൈത്ത് ദിനാറിനുള്ളത്. 3.25 ഡോളറിന് തുല്യമാണ് ഒരു കുവൈത്ത് ദിനാർ.
ലോകത്തെ ശക്തമായ പത്ത് കറൻസികളുടെ പട്ടികയിലാണ് കുവൈത്ത് ദിനാർ ഒന്നാം സ്ഥാനത്തെത്തിയത്. ഫോബ്സാണ് കറൻസികളിൽ മുൻ നിരകളിലുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടത്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് ബഹ്റൈൻ ദിനാറും മൂന്നാം സ്ഥാനത്ത് ഒമാനി റിയാലുമാണ്.
പട്ടികയിലെ പത്താം സ്ഥാനമാണ് യുഎസ് ഡോളറിൻ്റേത്. 2023ൽ ഫോബ്സ് പുറത്തുവിട്ട പട്ടികയിലും കുവൈത്ത് ദിനാർ ഒന്നാമതായിരുന്നു. 1961ലാണ് കുവൈത്ത് ദിനാർ ആരംഭിക്കുന്നത്.
ലോകത്തിലെ എറ്റവും ശക്തമായ കറൻസികൾ
1. കുവൈത്ത് ദിനാർ
2. ബഹ്‌റൈനി ദിനാർ
3. ഒമാനി റിയാൽ
4. ജോർദാനിയൻ ദിനാർ
5. ജിബ്രാൾട്ടർ പൗണ്ട്
6. ബ്രിട്ടീഷ് പൗണ്ട്
7. കേമാൻ ഐലൻഡ് ഡോളർ
8. സ്വിസ് ഫ്രാങ്ക്
9. യൂറോ
10. യുഎസ് ഡോളർ
Content Highlights:Know which are the 10 strongest currencies in the world
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."