HOME
DETAILS

ബുദ്ധിയില്‍ മനുഷ്യനെ വെല്ലുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസിപ്പിക്കാന്‍ താത്പര്യം; ആഗ്രഹം പ്രകടിപ്പിച്ച് സക്കര്‍ബര്‍ഗ്

  
backup
January 20, 2024 | 1:31 PM

mark-zuckerbergs-new-goal-is-creating

നിര്‍മ്മിത ബുദ്ധിയില്‍ ആഴത്തിലുള്ള ഗവേഷണങ്ങള്‍ നടക്കുന്ന സമീപകാലത്ത് മേഖലയുമായി ബന്ധപ്പെട്ട തന്റെ പദ്ധതികള്‍ തുറന്ന് പറഞ്ഞ് മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. മനുഷ്യനെ ബുദ്ധിശക്തിയില്‍ മറികടക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് വികസിപ്പിക്കാന്‍ താത്പര്യമുണ്ടെന്നാണ് സക്കര്‍ബര്‍ഗ് ത്രെഡ്‌സില്‍ പങ്കുവെച്ച വീഡിയോയിലൂടെ അറിയിച്ചിരിക്കുന്നത്. കൂടാതെ ഇത്തരം ടെക്ക്‌നോളജികള്‍ ഓപ്പണ്‍ സോഴ്‌സ് ചെയ്യുമെന്നും, പൊതുജനങ്ങള്‍ക്ക് ഇവ വേഗത്തില്‍ ലഭ്യമാക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഓപ്പണ്‍ എഐ, ഗൂഗിള്‍, മെറ്റ തുടങ്ങിയ കമ്പനികള്‍ ജനറേറ്റീവ് എഐ രംഗത്ത് വന്‍ തുക മുതല്‍മുടക്കുന്ന സാഹചര്യത്തിലാണ് സക്കര്‍ബര്‍ഗിന്റെ ഈ വാക്കുകള്‍. മുമ്പ് ഓപ്പണ്‍ എഐ സിഇഒ സാം ഓള്‍ട്ട്മാനും തങ്ങളുടെ എജി ഐ തികളെകുറിച്ച് സംസാരിച്ചിരുന്നു.
എഐ ഗവേഷണ രംഗത്ത് വലിയ നിക്ഷേപമാണ് മെറ്റ നടത്തിവരുന്നത്. ഈ വര്‍ഷം അവസാനത്തോടെ 3.5 ലക്ഷം എച്ച് 100 എന്‍വിഡിയ ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകള്‍ ഇതിനായി ഒരുക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

ലാര്‍ജ് ലാംഗ്വേജ് മോഡലുകളെ കൂടുതല്‍ ശക്തരാക്കാനുള്ള പദ്ധതികളാണ് കമ്പനികള്‍ ആസൂത്രണം ചെയ്യുന്നത്. ഡിസംബറിലാണ് ഗൂഗിള്‍ ജെമിനി എ എന്നുള്ള പേരില്‍ പുതിയ ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ കമ്പനി അവതരിപ്പിച്ചത്.
ലാമ 2 എന്ന പേരില്‍ മെറ്റയും പുതിയ എല്‍എല്‍എം അവതരിപ്പിച്ചു.

എന്നാല്‍ ഇത്തരം പരീക്ഷണങ്ങള്‍ പുരോഗമിക്കുമ്പോഴും ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സിന്റെ മുന്നേറ്റം ഭാവിയില്‍ മനുഷ്യര്‍ക്ക് തന്നെ ദോഷകരമായി ഭവിച്ചേക്കാം എന്ന മുന്നറിയിപ്പും പലരും നല്‍കുന്നുണ്ട്.

Content Highlights:Mark Zuckerbergs new goal is creating artificial general intelligence



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  7 days ago
No Image

'ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സുപ്രഭാതം വെബ്‌സൈറ്റില്‍ പ്രത്യേക പേജ്

organization
  •  7 days ago
No Image

ബോളിവുഡ് നടന്‍  ധര്‍മേന്ദ്ര അന്തരിച്ചു

National
  •  7 days ago
No Image

തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 6 മരണം, 28 പേര്‍ക്ക് പരുക്ക്

National
  •  7 days ago
No Image

പാകിസ്താനിലെ പെഷവാറിൽ സുരക്ഷാ സമുച്ചയത്തിന് നേരെയുണ്ടായ ചാവേർ ആക്രമണം; ആറ് പേർ കൊല്ലപ്പെട്ടു

International
  •  7 days ago
No Image

റൊണാൾഡോയും മെസിയുമല്ല, ഫുട്ബോളിലെ ഗോട്ട് അവനാണ്: മൗറീഞ്ഞോ

Football
  •  7 days ago
No Image

വിളവെടുപ്പ് സമയത്തെ അപ്രതീക്ഷിത മഴ: ആധിയില്‍ കാപ്പി കര്‍ഷകര്‍

Kerala
  •  7 days ago
No Image

ഇത് കോഴിക്കോട്ടെ വോട്ട് വീട്; നാല് തലമുറയായി പേരിന്റെ അറ്റത്ത് വോട്ടുള്ളവര്‍

Kerala
  •  7 days ago
No Image

സഞ്ജു ഏകദിന ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്, അതിന് ഒറ്റ കാരണമേയുള്ളൂ; അനിൽ കുംബ്ലെ

Cricket
  •  7 days ago
No Image

നാലുപതിറ്റാണ്ട് കാലത്തെ തെരഞ്ഞെടുപ്പ് ഓര്‍മകള്‍; കാലം മായ്ക്കാത്ത നീലേശ്വരത്തെ ചുവരെഴുത്ത് 

Kerala
  •  7 days ago