സമസ്ത ഇസ്‌ലാമിക് സെന്റർ ഹറമൈൻ സോൺ കമ്മിറ്റി നിലവിൽ വന്നു
മക്ക: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പതിമൂന്നാമത് പോഷക ഘടകവും പ്രവാസി ഘടകവുമായ സമസ്ത ഇസ്‌ലാമിക് സെന്റർ (എസ് ഐ സി) ദേശീയ കമ്മിറ്റിക് കീഴിൽ മക്കയും, മദീനയും ഉൾപ്പടെ എട്ട് സെന്ററുകൾ അടങ്ങുന്ന ഹറമൈൻ സോൺ കമ്മിറ്റി നിലവിൽ വന്നു. മക്കയിൽ നടന്ന എസ് ഐ സി നാഷണൽ കൗൺസിൽ മീറ്റിൽ വെച്ചാണ് ഹറമൈൻ സോണിന്റെ നാമകരണം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗം ബഹു കൊയോട് ഉസ്താദ് നിർവഹിച്ചത്.
തുടർന്ന് കഴിഞ്ഞ ദിവസം സഊദി നാഷണൽ കമ്മിറ്റി വിളിച്ചു ചേർത്ത ഹറമൈൻ സോൺ കൗൺസിൽ മീറ്റിൽ സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഉബൈദുള്ള തങ്ങൾ ഹൈദ്രോസി ഹറമൈൻ സോൺ കമ്മിറ്റി പ്രഖ്യാപനം നടത്തി.
ചെയർമാൻ: സയ്യിദ് ശക്കീർ തങ്ങൾ അലൈത്, പ്രസിഡന്റ്: സയ്യിദ് സിദ്ദീഖ് തങ്ങൾ പാണക്കാട് മക്ക, ജനറൽ സെക്രട്ടറി: മുഹമ്മദ് സലീം നിസാമി ജിദ്ദ, ട്രഷറർ: ബശീർ താനൂർ ത്വാഇഫ് എന്നിവരാണ് പ്രധാന ഭാരവാഹികൾ. മറ്റു ഭാരവാഹികൾ: വർക്കിങ് സെക്രട്ടറി: സൈനുദ്ദീൻ ഫൈസി പൊന്മള ജിദ്ദ, ഓർഗനൈസിംഗ് സെക്രട്ടറി: വീരാൻ കുട്ടി ഒറ്റപ്പാലം റാബിഖ്, വൈസ് ചെയർമാൻമാർ: സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ റാബിഖ്, മുസ്തഫ മൊറയൂർ യാമ്പു, സഫിയുള്ള ദാരിമി അൽബാഹ. സമിതി അംഗങ്ങൾ: അബ്ദുല്ല ദാരിമി മദീന, അബ്ദുൽ ലത്തീഫ് ജിദ്ദ, സിറാജ് മൊര്യ അൽബാഹ, വൈസ് പ്രസിഡന്റുമാർ: മുഹമ്മദ് അലി മുസ്‌ലിയാർ ജിദ്ദ, അബ്ദുൽ കരീം യാമ്പു, മുജീബ് റഹ്മാൻ നീറാട് മക്ക. സെക്രട്ടറിമാർ: അലി കാടപ്പടി അൽബാഹ, സക്കീർ കോഴിച്ചെന മക്ക, ഗഫൂർ താനൂർ മദീന.
സബ്കമ്മിറ്റികൾ: വിഖായ ചെയർമാൻ: സലീം മലയിൽ ജിദ്ദ, കൺവീനർ യാസിർ എട്ടുവീട്ടിൽ, മക്ക, ടാലെന്റ്സ് വിംഗ് ചെയർമാൻ ഇർശാദ് മേലാറ്റൂർ ജിദ്ദ, മദ്രസ വിംഗ് കൺവീനർ ഫിറോസ് പരതക്കാട് ജിദ്ദ.
സയ്യിദ് ശകീർ തങ്ങളുടെ പ്രാർത്ഥനയോടെ തുടക്കം കുറിച്ച യോഗം സയ്യിദ് സിദ്ദീഖ് തങ്ങൾ പാണക്കാട് ഉത്ഘാടനം ചെയ്തു. കൗൺസിൽ നാഷണൽ പ്രസിഡന്റുമായി സയ്യിദ് ഉബൈദുല്ല തങ്ങൾ ഭാരവാഹികളുടെ പേരുകൾ പ്രഖ്യാപിച്ചു. സെന്റർ കമ്മിറ്റി പ്രതിനിധികൾ പുതിയ കമ്മിറ്റിക്ക് ആശംസകൾ അർപ്പിച്ചു. നാഷണൽ കമ്മിറ്റി പ്രതിനിധികളായി സൈദ് ഹാജി മൂന്നിയൂർ, ഇബ്രാഹിം സാഹിബ്, ഹറമൈൻ കോർഡിനേറ്റർ നൗഫൽ മക്ക തുടങ്ങിയവർ സംബന്ധിച്ചു നാഷണൽ ജനറൽ സെക്രട്ടറി റാഫി ഹുദവി സ്വാഗതവും നിയുക്ത സോൺ സെക്രട്ടറി സലീം നിസാമി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."