യൂത്ത് കോണ്‍ഗ്രസ് വ്യാജതിരിച്ചറിയല്‍ കാര്‍ഡ് കേസ്: പ്രതി കീഴടങ്ങി
വ്യാജതിരിച്ചറിയല്‍ കാര്‍ഡ് കേസ്: പ്രതി കീഴടങ്ങി
തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ മുഖ്യ പ്രതി കീഴടങ്ങി. കാസര്‍ഗോഡ് ഈസ്റ്റ് ഇലേരി മണ്ഡലം വൈസ് പ്രസിഡന്റായ ജെയ്സണാണ് കീഴടങ്ങിയത്. കോടതി നിര്‍ദ്ദേശ പ്രകാരം മ്യൂസിയം പൊലിസ് സ്റ്റേഷനിലാണ് പ്രതി കീഴടങ്ങിയത്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജരേഖയുണ്ടാക്കിയത് ജെയ്സണാണ്. അതേസമയം, കീഴടങ്ങിയാല്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഉടന്‍ ജാമ്യത്തില്‍ വിടും.
ജയ്സനെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് സംഘം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്. ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തിലും സംഘവുമാണ് പ്രതിയെ ചോദ്യം ചെയ്യുക. നേരത്തെ, വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിക്കാന്‍ 'ആപ്പ്' നിര്‍മ്മിച്ചവരില്‍ ഒരാളായ കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദന് അറസ്റ്റിലായിരുന്നു. കേസിലെ മുഖ്യപ്രതിയായ ജയ്സണിനെ ആപ്പ് നിര്‍മ്മിക്കാന്‍ സഹായിച്ചത് രാകേഷായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സി ആര് കാര്‍ഡ് എന്ന ആപ്പ് വഴിയായിരുന്നു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണം. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."