HOME
DETAILS
MAL
യുവതിയെ അപമാനിച്ച കേസില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചു; ഗവ. പ്ലീഡറുടെ ഹരജി തള്ളി
backup
August 17 2016 | 06:08 AM
കൊച്ചി: ഗവ. പ്ലീഡര്‍ യുവതിയെ അപമാനിച്ച കേസില്‍ പൊലിസ് കുറ്റപ്പത്രവും അന്വേഷണപുരോഗതി റിപ്പോര്‍ട്ടും ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. തനിക്കെതിരായ എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ധനേഷ് മാത്യു മാഞ്ഞൂരാന് സമര്‍പ്പിച്ച ഹരജി കോടതി തള്ളി. നേരത്തെ എഫ്.ഐ.ആര് റദ്ദാക്കാനാവില്ലെന്ന് പൊലിസ് കോടതിയെ അറിയിച്ചിരുന്നു. കുറ്റപ്പത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ എഫ്.ഐ.ആര് റദ്ദാക്കണമെന്ന മാഞ്ഞൂരാന്റെ ഹരജി അപ്രസക്തമാണെന്ന് ഹൈക്കോടതി പറഞ്ഞു.
കഴിഞ്ഞ ജൂലൈ 14നായിരുന്നു കേസിനാസ്പദമായ സംഭവം. എറണാകുളം കോണ്‍വെന്റ് ജങ്ഷനു സമീപം നടുറോഡില്‍ വച്ച് തന്റെ ശരീരത്തില്‍ കയറിപ്പിടിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് ഞാറയ്ക്കല്‍ സ്വദേശിനിയുടെ പരാതി. സംഭവം റിപ്പോര്‍ട്ട് ചെയ്തതിനെ ചൊല്ലി മാധ്യമങ്ങളും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."