HOME
DETAILS

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ കാര്‍ ഇഡി പിടിച്ചെടുത്തു

  
backup
January 30 2024 | 01:01 AM

ed-seized-jharkhand-chief-minister-hemant-sorens-car

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ കാര്‍ ഇഡി പിടിച്ചെടുത്തു

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ബി.എം.ഡബ്ല്യു കാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. സോറന്റെ ഡല്‍ഹിയിലെ വസതിയില്‍ നിന്നാണ് കാര്‍ പിടിച്ചെടുത്തത്.

അഴിമതിയിലൂടെ ലഭിച്ച പണം ഉപയോഗിച്ചാണ് കാര്‍ വാങ്ങിയതെന്ന് ആരോപിച്ചാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 20ന് ഔദ്യോഗിക വസതിയിലെത്തി ഇഡി സോറനെ ചോദ്യം ചെയ്തിരുന്നു. ജനുവരി 29നോ അല്ലെങ്കില്‍ 31നോ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി പുതിയ സമന്‍സും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. സോറന്‍ വീട്ടിലില്ലാത്ത സമയത്താണ് ഇഡിയുടെ നടപടി.

അതേസമയം ഖനന അഴിമതി ആരോപണത്തില്‍ ബുധനാഴ്ച്ച ഹാജരാകാമെന്ന് ഹേമന്ത് സോറന്‍ ഇഡിയെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഇഡി നല്‍കിയ ഏഴ് സമന്‍സുകളിലും ഔദ്യോഗിക തിരക്ക് ചൂണ്ടിക്കാണിച്ച് ഹേമന്ത് സോറന്‍ ഒഴിഞ്ഞ് മാറിയിരുന്നു. ഇഡിയുടെ നടപടിയില്‍ കഴിഞ്ഞ ദിവസം വിവിധ ആദിവാസി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച- കോണ്‍ഗ്രസ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബിജെപിയുടെയും, കേന്ദ്ര സര്‍ക്കാരിന്റെയും ഗൂഢാലോചനയുടെ ഭാഗമാണ് ഇഡി ചോദ്യം ചെയ്യലെന്ന് ഹേമന്ത് സോറന്‍ കുറ്റപ്പെടുത്തി. അഴിമതി ആരോപണങ്ങളെ അടിസ്ഥാന രഹിതമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതിപക്ഷ വേട്ടക്ക് ഉദാഹരണമാണ് ഇഡി നടപടിയെന്നും പറഞ്ഞു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള കൂടുതല്‍ നേതാക്കളുടെ പിന്നാലെ ഇഡിയെ അയക്കുമെന്നും അദ്ദേഹം പരിഹസിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  10 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  10 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  10 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  10 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  10 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  10 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  10 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  10 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  10 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  10 days ago