ഒരു കെട്ട് പാസ്പോര്‍ട്ടുമായി തളിപ്പറമ്പ് സ്വദേശി മംഗളൂരുവില്‍ പിടിയില്‍
മംഗളുരു: പാസ്പോര്‍ട്ടിന്റെ കെട്ടുമായി യുവാവ് പിടിയിലായി. തളിപ്പറമ്പ് സ്വദേശി അബ്ദുല്ല (33)യാണ് മംഗളൂരു ബജ്പെ പൊലിസിന്റെ പിടിയിലായത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ദുബായില്‍ ജോലി ചെയ്യുന്ന അബ്ദുല്ല അവധി കഴിഞ്ഞ് തിരിച്ച് പോകുന്നതിനു വേണ്ടി മംഗളുരുവിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുകയായിരുന്നു. വിമാനത്താവളത്തിലെ പരിശോധനക്കിടെ അബ്ദുല്ലയുടെ കൈയില്‍ നിന്നും 26 പാസ്പോര്ട്ടുകള് അധികൃതര്‍ കണ്ടെടുക്കുകയായിരുന്നു.
നിയമപ്രകാരം ഒന്നില്‍ കൂടുതല്‍ പാസ്പോര്‍ട്ട് കൈവശം വെക്കുന്നത് കുറ്റകരമാണ്. അബ്ദുല്ലയുടെ കൈവശമുണ്ടായിരുന്ന പാസ്പോര്ട്ടുകള് എല്ലാം തന്നെ വ്യത്യസ്ത ആള്‍ക്കാരുടെ വിലാസത്തിലുള്ളതാണ്. കണ്ണൂരില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്നയാളാണ് അബ്ദുല്ല. ഹജ്ജ് പാക്കേജിനു വേണ്ടിയുള്ളതാകാം പാസ്പോര്‍ട്ടുകളെന്നാണ് പൊലിസ് നിഗമനം. സംഭവം സംബന്ധിച്ച് പൊലിസ് കൂടുതല്‍ അന്വേഷണം നടത്തി വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."