സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരം: ചൗധരി മെഹ്ബൂബ് അലി എം.പി
കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ചൗധരി മെഹ്ഹൂബ് അലി കൈസര്‍ എം.പി. നെടുമ്പാശ്ശരി വിമാനത്താവളത്തിലെ താല്‍ക്കാലിക ഹജ്ജ് ക്യാംപ് സന്ദര്‍ശിച്ചശേഷം 'സുപ്രഭാത'ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ സംസ്ഥാനത്തെയും ഹജ്ജ് ക്യാംപുകളുടെ പ്രവര്‍ത്തനം നേരില്‍ അറിയണമെന്ന ആഗ്രഹത്തോടെയാണ് സന്ദര്‍ശനം. സന്ദര്‍ശനത്തിന് ആദ്യം തെരഞ്ഞെടുത്തത് കേരളമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരള ഹജ്ജ് കമ്മിറ്റി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ ക്രിയാത്മകമാണെന്നും അതുകൊണ്ടാണു ലഗേജ് കൊണ്ടുപോകാനുള്ള പെട്ടികള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തീര്‍ഥാടകര്‍ക്ക് തന്നെ നല്‍കണമെന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നിര്‍ദേശം കേന്ദ്രഹജ്ജ് കമ്മിറ്റി അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെക്കുറിച്ച് നല്ല അഭിപ്രായമാണ്.
ഇത്തവണ അതുകൊണ്ടുതന്നെയാണ് കേരളത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്തിയശേഷം മറ്റു സംസ്ഥാനങ്ങളില്‍ പോകാന്‍ തീരുമാനിച്ചത്. ജനസംഖ്യാനുപാതികമായി അനുവദിക്കപ്പെടുന്ന ക്വാട്ടയേക്കാള്‍ ഇരട്ടിപേരെ കൊണ്ടുപോകാനുള്ള സാഹചര്യം ഉണ്ടാകുന്നത് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ളവരുടെ പ്രവര്‍ത്തനഫലമാണെന്നും അദ്ദേഹം പറഞ്ഞു.
ആദ്യമായാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഒരുക്കുന്ന ഹജ്ജ് ക്യാംപിന്റെ ഒരുക്കങ്ങള്‍ നേരില്‍ കാണാന്‍ എത്തുന്നത്. രാവിലെ 11.30ഓടെ നെടുമ്പാശ്ശേരിയിലെ ഹജ്ജ് ടെര്‍മിനലില്‍ എത്തിയ ചൗധരിയെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പുമുസ്‌ലിയാരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ലോക്ജനശക്തി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എം.മെഹ്ബൂബ്, പാര്‍ലമെന്ററി ബോര്‍ഡ്്് ചെയര്‍പേഴ്‌സണ്‍ രമാ ജോര്‍ജ് എന്നിവരും ചൗധരിക്കൊപ്പം ഉണ്ടായിരുന്നു.
നാളെ ബംഗളൂരുവിലും തൊട്ടടുത്തദിവസങ്ങളില്‍ തമിഴ്‌നാട്, പോണ്ടിച്ചേരി, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഹജ്ജ് ക്യാംപുകളും ചൗധരി സന്ദര്‍ശിക്കും.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നടന്ന ഹജ്ജ് കമ്മിറ്റി യോഗത്തില്‍ അംഗങ്ങളായ എച്ച്.ഇ.മുഹമ്മദ് ബാബു സേട്ട്, ഷരീഫ് മണിയാട്ടില്‍, അഹമ്മദ് മൂപ്പന്‍, ഇ.കെ.അഹമ്മദ് കുട്ടി, എ.കെ.അബ്ദുല്‍ റഹ് മാന്‍, മുഹമ്മദ് മോന്‍ ഹാജി, ഹജ്ജ് കമ്മിറ്റി സെക്രട്ടറി ഇ.സി മുഹമ്മദ്, സംസ്ഥാന ഹജ്ജ് കമ്മിറ്റി കോ-ഓഡിനേറ്റര്‍ മുജീബ് പുത്തലത്ത്് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."