ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി സുരക്ഷാ ഏജന്‍സി
ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി സുരക്ഷാ ഏജന്‍സി
ആപ്പിള്‍ ഗാഡ്ജറ്റുകള്‍ ഉപയോഗിക്കുന്നവരാണോ? എങ്കില്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയായ സെര്‍ട്ട് ഇന്‍. ഏജന്‍സി കഴിഞ്ഞ ദിവസം പുറത്തുവിട്ട സിഐഎഡി 2024-0007 വള്‍നറബിലിറ്റി നോട്ടിലാണ് ഉപഭോക്താക്കള്‍ക്കുള്ള മുന്നറിയിപ്പ്. ഐഫോണുകള്‍, മാക്ക്ബുക്കുകള്‍ എന്നിവ ഹാക്കര്‍മാര്‍ കയ്യടക്കാന്‍ ശ്രമിക്കുന്നതിനാലാണ് മുന്നറിയിപ്പ്.
ഇവയിലെ സുരക്ഷാ വീഴ്ചകള്‍ ഹാക്കര്‍മാര്‍ക്ക് ദുരുപയോഗം ചെയ്യാനായാല്‍ ഉപകരണങ്ങളില്‍ കടന്നു കയറാനും, സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാനും സമ്പൂര്‍ണ നിയന്ത്രണം കൈക്കലാക്കാനും ഹാക്കര്‍മാര്‍ക്ക് സാധിക്കുമെന്ന് ഏജന്‍സിയുടെ മുന്നറിയിപ്പില്‍ പറയുന്നു. ആപ്പിള്‍ ഉപകരണങ്ങളുടെ സുരക്ഷയ്ക്കായി അടിയന്തര നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദേശവും ഏജന്‍സി നല്‍കിയിട്ടുണ്ട്.
ഹാക്ക് ചെയ്യാന്‍ സാധ്യതയുള്ള ഗാഡ്ജറ്റുകള്‍
- ആപ്പിള്‍ ടിവി ഒഎസ് 17.3ന് മുമ്പ് പ്രവര്‍ത്തിക്കുന്നവ. ആപ്പിള്‍ ടിവി എച്ച്ഡി, ആപ്പിള്‍ ടിവി 4കെ (എല്ലാ മോഡലുകളും).
- ആപ്പിള്‍ വാച്ച് ഒഎസ് 10.3 വേര്‍ഷന് മുമ്പ് പ്രവര്‍ത്തിക്കുന്നവ. ആപ്പിള്‍ വാച്ച് സീരീസ് 4ലും അതിന് ശേഷം വന്നവയിലും.
- ആപ്പിള്‍ മാക്ക് ഒഎസ് മോണ്ടറി വേര്‍ഷന്‍ 12.7.3ന് മുമ്പുള്ളവയില്‍. ആപ്പിള്‍ മാക്ക് ഒഎസ് വെഞ്ചുറ വേര്‍ഷന്‍ 13.6.4ന് മുമ്പ് പ്രവര്‍ത്തിക്കുന്നവ. ആപ്പിള്‍ മാക്ക് ഒഎസ് സോണോമ വേര്‍ഷന്‍ 14.3ന് മുമ്പുള്ളവ. ആപ്പിള്‍ ഐഒഎസ്, ഐപാഡ് ഒഎസ് 15.8.1ന് മുമ്പുള്ളവ.
- ഐഫോണ്‍ 6 എസ് (എല്ലാ മോഡലുകളും), ഐഫോണ്‍ 7 (എല്ലാ മോഡലുകളും), ഐഫോണ്‍ എസ്ഇ (ഫസ്റ്റ് ജനറേഷന്‍), ഐപാഡ് എയര്‍ 2, ഐപാഡ് മിനി (ഫോര്‍ത്ത് ജനറേഷന്‍), ഐപോഡ് ടച്ച് (സെവന്ത് ജനറേഷന്‍). ആപ്പിള്‍ ഐഒഎസ്, ഐപാഡ് ഒഎസ് 16.7.5ന് മുമ്പുള്ളവ. ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ എക്‌സ്, ഐപാഡ് ഫിഫ്ത്ത് ജനറേഷന്‍, ഐപാഡ് പ്രോ 9.7 ഇഞ്ച്, ഐപാഡ് പ്രോ 12.9 ഇഞ്ച് ഫസ്റ്റ് ജനറേഷന്‍.
- ആപ്പിള്‍ ഐഒഎസ്, ഐപാഡ് ഒഎസ് 17.3യ്ക്ക് മുമ്പുള്ളവ. ഐഫോണ്‍ എക്‌സ്എസും അതിന് ശേഷമുള്ളവ, ഐപാഡ് പ്രോ 12.9 ഇഞ്ച് സെക്കന്‍ഡ് ജനറേഷനും അതിന് ശേഷം വന്നവയും. ഐപാഡ് പ്രോ 10.5 ഇഞ്ച്, ഐപാഡ് പ്രോ 11 ഇഞ്ച് ഫസ്റ്റ് ജനറേഷനും ശേഷം വന്നവയും. ഐപാഡ് എയര്‍ മൂന്നാം തലമുറയും ശേഷം വന്നവയും. ഐപാഡ് ആറാം തലമുറയും ശേഷം വന്നവയും. ഐപാഡ് മിനി അഞ്ചാം തലമുറയും ശേഷം വന്നവയും. ആപ്പിള്‍ സഫാരി 17.3 വേര്‍ഷന് മുമ്പുള്ളവ. മാക്ക് ഒഎസ് മോണ്ടറി, മാക്ക് ഒഎസ് വെഞ്ചുറ എന്നിവയും.
- ആപ്പിള്‍ നിര്‍ദേശിക്കുന്ന സുരക്ഷാ അപ്‌ഡേറ്റുകള്‍ ഉപകരണങ്ങളില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഹാക്കര്‍മാരില്‍ നിന്ന് സംരക്ഷണം നേടാമെന്നും ഏജന്‍സി അറിയിച്ചു. കണ്ടെത്തിയ സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനായാണ് ഈ അപ്‌ഡേറ്റുകള്‍. സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റ് ചെയ്‌തെന്ന് ഉറപ്പു വരുത്തുന്നതും പ്രയോജനം ചെയ്യുമെന്നും ഏജന്‍സി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."