Happy Birth Day ക്രിസ്റ്റിയാനോ & നെയ്മര്‍
ഫുട്ബള്‍ പ്രേമികള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന രണ്ട് ഇതിഹാസങ്ങളുടെ ജന്മദിനമാണിന്ന്. സൗദി ലീഗിലെ അല്‍ നസറിന് വേണ്ടി കളിക്കുന്ന പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും അതേ ലീഗിലെ അല്‍ ഹിലാലിന് വേണ്ടി കളിക്കുന്ന ബ്രസീലിയന്‍ താരം നെയ്മര്‍ ജൂനിയറിന്റെയും ജന്മദിനമാണ് ഇന്ന്.
ക്രിസ്റ്റിയാനോക്ക് ഇന്നേക്ക് 39 വയസ്സ്് തികഞ്ഞപ്പോള്‍ നെയ്മറിന് 32 വയസ്സും തികഞ്ഞു. 1985 ഫെബ്രുവരി 5ന് പോര്‍ച്ചുഗലിലെ മദേരിയയിലാണ് ക്രിസ്റ്റ്യാനോ ജനിച്ചത്. സ്‌പോര്‍ട്ടിങ്ങിലൂടെ സീനിയര്‍ കരിയര്‍ തുടങ്ങിയ സി.ആര്‍7 എന്ന ക്രിസ്റ്റിയാനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, റയല്‍ മഡ്രിഡ്, യുവന്റസ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി പന്ത് തട്ടിയാണ് സൗദി ലീഗിലെത്തിയത്. 2003 മുതല്‍ താരം ദേശീയ ടീമിനൊപ്പമുണ്ട്. 205 മത്സരങ്ങളില്‍നിന്നായി 128 ഗോളുകളും അടിച്ചു. ഇക്കാലയളവില്‍ ടീമിനെ ഒരുതവണ ലോകകപ്പ് സെമിയിലെത്തിക്കാനും ഒരുതവണ യൂറോകപ്പില്‍ മുത്തമിടാനും റൊണാള്‍ഡോക്കായി.
1992ല്‍ ബ്രസീലിലെ മോഗി ദാസ് ക്രൂസസില്‍ ജനിച്ച നെയ്മര്‍ സാന്റോസിലൂടെയാണ് കരിയര്‍ തുടങ്ങിയത്. പിന്നീട് ബാഴ്‌സണലോണയ്ക്കും പി.എസ്.ജിക്കും വേണ്ടിയും കളിച്ചു. 2010 മുതല്‍ ബ്രസീലിന് വേണ്ടി കളിച്ചുവരുന്ന താരം 128 കളികളില്‍നിന്നായി 79 ഗോളുകളും രാജ്യത്തിനായി വേണ്ടി അടിച്ചു.
happy birthday to Cristiano Ronaldo & Neymar Jr Neymar
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."