HOME
DETAILS
MAL
കുവൈത്തിൽ ബുധനാഴ്ച മുതൽ വിസിറ്റ് വിസ വീണ്ടും ആരംഭിക്കുന്നു
backup
February 05 2024 | 13:02 PM
Visit visas resume in Kuwait from Wednesday
കുവൈത്ത് സിറ്റി: ബുധനാഴ്ച മുതൽ പ്രവാസി കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കുള്ള വിസിറ്റ് വിസകൾ വീണ്ടും ആരംഭിക്കുന്നു. പുതിയ നിബന്ധനകൾ പ്രകാരം പ്രവാസി കുടുംബ വിസ, കൊമേർഷ്യൽ വിസ, ടൂറിസ്റ്റ് വിസ തുടങ്ങിയ വിസിറ്റ് വിസകൾ അനുവദിക്കുന്നത് ആഭ്യന്തര മന്ത്രാലയം ആരംഭിച്ചതായി അൽ-സെയാസ്സ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
സ്പോൺസറുടെ ശമ്പളം 400 ദിനാർ ആണെങ്കിൽ, കുടുംബങ്ങൾക്കുള്ള വിസിറ്റ് വിസയിൽ മാതാപിതാക്കളെയും ഭാര്യയെയും കുട്ടികളെയും കൊണ്ടുവരാൻ അനുവദിക്കുന്നു. കൂടാതെ, സ്പോൺസറുടെ ശമ്പളം 800 ദിനാർ ആണെങ്കിൽ മറ്റ് ബന്ധുക്കൾക്കളെയും സ്പോൺസർ ചെയ്യാൻ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."