ശ്രീധരന്‍പിള്ളയുടെ വാഹനവ്യൂഹത്തിലേക്ക് കാറോടിച്ച് കയറ്റിയ സംഭവം: സി.പി.എം നേതാവ് മോഹനന്‍ മാസ്റ്ററുടെ മകനെതിരെ കേസെടുക്കണമെന്ന് ആവശ്യം
ശ്രീധരന്‍പിള്ളയുടെ വാഹനവ്യൂഹത്തിലേക്ക് കാറോടിച്ച് കയറ്റിയ സംഭവം: സി.പി.എം നേതാവ് മോഹനന്‍ മാസ്റ്ററുടെ മകനെതിരെ കേസെടുക്കണമെന്ന് ആവശ്യം
കോഴിക്കോട്: ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ വാഹനവ്യൂഹത്തിലേക്ക് കാറോടിച്ച് കയറ്റിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെടുമെന്ന് ഓഫിസ്. സംഭവത്തില്‍ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്ററുടെ മകനായ ജൂലിയസ് നികിതാസിനെ പൊലിസ് പിഴ ഈടാക്കി വിട്ടയച്ചിരുന്നു. പിന്നാലെയാണ് സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെടുമെന്ന് ഗവര്‍ണറുടെ ഓഫിസ് വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാമണ് ശ്രീധരന്‍പിള്ള കോഴിക്കോട്ട് ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ഇസെഡ് കാറ്റഗറി സുരക്ഷയുടെ ഗവര്‍ണറുടെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ എതിര്‍ദിശയില്‍നിന്നു വാഹനം കയറ്റിയെന്നാണ് കേസ്. സംഭവദിവസം തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് നിയമലംഘനത്തിന് 1,000 രൂപ പിഴ ഈടാക്കി വിട്ടയയ്ക്കുകയായിരുന്നു.
എന്നാല്‍, സി.പി.എം ജില്ലാ നേതാവിന്റെ മകനായതിനാല്‍ കേസെടുക്കാതെ വിട്ടയയ്ക്കുകയാണുണ്ടായതെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. ശ്രീധരന്‍പിള്ളയോ ഗോവ ഗവര്‍ണറുടെ ഓഫിസോ സംഭവത്തില്‍ ഇതുവരെ പരാതി നല്‍കിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."