HOME
DETAILS

കോഴിക്കോട് മെഡിക്കൽ കോളജിൽ ഡയാലിസിസ് രോഗികൾക്കുള്ള മരുന്ന് വിതരണം മുടങ്ങി; പരാതി നൽകി യൂത്ത് ലീഗ്

  
backup
February 08 2024 | 03:02 AM

kozhikode-medical-college-dialysis-patients-medicine-supply-stopped

കോഴിക്കോട് മെഡിക്കൽ കോളജിൽ ഡയാലിസിസ് രോഗികൾക്കുള്ള മരുന്ന് വിതരണം മുടങ്ങി; പരാതി നൽകി യൂത്ത് ലീഗ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കുള്ള മരുന്നുകൾ ലഭ്യമല്ലെന്ന് പരാതി. ഡയാലിസിസ് ചെയ്യുന്ന രോഗികൾ കഴിക്കേണ്ട രക്ത വർധനവിനുള്ള മരുന്നാണ് ലഭ്യമല്ലാത്തത്. മരുന്ന് വിതരണം മുടങ്ങിയതോടെ സാധാരണക്കാരായ നിരവധി രോഗികളാണ് പ്രയാസത്തിലായത്. മരുന്ന് വിതരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മെഡിക്കൽ കോളജ് സൂപ്രണ്ടിന് കത്ത് നൽകി.

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നായി നിരവധി പേരാണ് ഡയാലിസിസ് ചെയ്യുന്നതിന് വേണ്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയെ ആശ്രയിക്കുന്നത്. ഇവരാണ് മരുന്ന് ലഭ്യമല്ലാതായാതോടെ ദുരിതത്തിലായത്. ഡയാലിസിസ് രോഗികൾക്കുള്ള മരുന്നുകൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് തന്നെയാണ് വിതരണം ചെയ്തിരുന്നത്. എന്നൽ കുറച്ചു ദിവസങ്ങളായി ഇത് മുടങ്ങി കിടക്കുകയാണ്.

മെഡിക്കൽ കോളേജിൽ നിന്ന് ലഭിച്ചിരുന്ന മരുന്നുകൾ സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ നിന്നും വാങ്ങണമെന്നാണ് രോഗികളോട് അധികൃതർ പറയുന്നത്. ഇതോടെ അധിക സാമ്പത്തിക ബാധ്യതയാണ് സാധാരണക്കാർക്ക് വരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago