സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഈ വര്‍ഷത്തെ സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ് പ്രഖ്യാപിച്ചു. ഒന്നാം സമ്മാനത്തിന് ശാസ്താംകാവ് പടിഞ്ഞാറ്റേതില്‍ സ്വദേശി ജി.സുധാകരന് അര്‍ഹനായി. തൃശൂര്‍ തൈക്കാട്ടുശേരിയിലെ റനീഷും ശ്രീധരന് വടക്കാഞ്ചേരിയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
യഥാക്രമം 50,000, 30,000, 25,000 രൂപയും ശില്പവും സര്‍ട്ടിഫിക്കറ്റും ജേതാക്കള്‍ക്ക് സമ്മാനിക്കും. 10 പേര്‍ക്ക് പ്രോല്‍സാഹനസമ്മാനം ലഭിക്കും. സിബി കെ.തമ്പി, ബിജുലാല്‍ എം.ഡി, സക്കറിയ പൊന്‍കുന്നം, പ്രവീണ്‍ പോള്‍, രാകേഷ് പുത്തൂര്‍, ശിവാനന്ദന് പി.വി, അനൂപ്കുമാര്‍ പി.എ, സമില്‍ കെ.നായര്‍, ആര്.വി. മധു, കിഷോര്‍ മാധവന് എന്നിവര്‍ക്കാണ് പ്രോല്‍സാഹന സമ്മാനം.
'മണ്ണും മനുഷ്യനും' എന്നതായിരുന്നു ഈ വര്‍ഷത്തെ വിഷയം. ആകെ 434 പേര് പങ്കെടുത്തു. 1033 ചിത്രങ്ങള്‍ എന്‍ട്രികളായി ലഭിച്ചു. പുരസ്കാരത്തിന് സമര്‍പ്പിച്ച ഫോട്ടോഗ്രാഫുകള്‍ ഉള്‍പ്പെടുത്തി ഈ മാസം 18 മുതല്‍ 20 വരെ തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ പ്രദര്‍ശനം സംഘടിപ്പിക്കും. 19നു വൈകിട്ട് അഞ്ചിന് വി.ജെ.ടി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."