മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഹ്രസ് വിട്ടു
മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഹ്രസ് വിട്ടു
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടു. ബിജെപിയി അംഗത്വം സ്വീകരിച്ചേക്കുമെന്ന് സൂചന.
അശോക് ചവാന്‍ മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാനാ പട്ടോളെയ്ക്ക് ഒറ്റവരി രാജിക്കത്ത് കൈമാറി. പിന്നാലെ എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയാണെന്ന് നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറേയും അറിയിച്ചു.
Former Maharashtra CM and Congress leader Ashok Chavan resigns from Congress. pic.twitter.com/bVUbMvx4IA
— ANI (@ANI) February 12, 2024
മുതിര്‍ന്ന നേതാക്കളായ ബാബ സിദ്ദിഖും മിലിന്ദ് ദിയോറയും കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെയാണ് ശക്തനായ മറ്റൊരു നേതാവിന്റെ രാജി.
മഹാരാഷ്ട്രയിലെ മറാഠവാഡ മേഖലയിലെ പ്രബലനായ നേതാവായ ചവാനൊപ്പം കൂടുതല്‍ എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മഹാരാഷ്ട്ര ഭോകാര്‍ നിയോജക മണ്ഡലം എംഎല്‍എയായ ചവാന്‍ മുന്‍ മഹാരാഷ്ട്ര കോണ്ഗ്രസ് അധ്യക്ഷനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."