എക്‌സാലോജിക് വിവാദം: വ്യക്തമായ രേഖകള്‍ ഇല്ലാത്ത ആരോപണം അനുവദിക്കില്ലെന്ന് സ്പീക്കര്‍,മാത്യു കുഴല്‍നാടന്റെ മൈക്ക് ഓഫ് ചെയ്തു
എക്‌സാലോജികിന് സഭയില്‍ വീണ്ടും വിലക്ക്; വ്യക്തമായ രേഖകള്‍ ഇല്ലാത്ത ആരോപണം അനുവദിക്കില്ലെന്ന് സ്പീക്കര്‍, മാത്യു കുഴല്‍നാടന്റെ മൈക്ക് ഓഫ് ചെയ്തു
തിരുവനന്തപുരം: എക്‌സാലോജിക് വിവാദത്തിന് സഭയില്‍ വീണ്ടും വിലക്ക്. അഴിമതി ആരോപണം ഉന്നയിക്കാന്‍ ശ്രമിക്കവെ സ്പീക്കര്‍ മാത്യു കുഴല്‍നാടന്റെ മൈക്ക് ഓഫ് ചെയ്തു. വ്യക്തമായ രേഖകളില്ലാതെയുള്ള ആരോപണം അനുവദിക്കില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. പ്രതിഷേധത്തിനു പിന്നാലെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണത്തിന് അടിസ്ഥാനമായ രേഖയുടെ പകര്‍പ്പ് മാത്യ കുഴല്‍ നാടന്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഒരു ഫോട്ടോസ്റ്റാറ്റ് കടലാസ് കൊണ്ടുവന്ന് സഭയുടെ വിശുദ്ധി കളയാന്‍ അനുവദിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തത്.
ചട്ടപ്രകാരമാണ് സഭയില്‍ ഇടപെട്ടതെന്ന് മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു വാചകം പോലും പറയാന്‍ കഴിയാതെയാണ് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്. വിഷയം ഉന്നയിക്കാന്‍ ചട്ട പ്രകാരം താന്‍ നോട്ടിസ് നല്‍കിയിരുന്നു. രേഖകളുടെ പകര്‍പ്പ് സ്പീക്കറുടെ ഓഫീസില്‍ നല്‍കുകയും ചെയ്തു. കേവലമായ ആരോപണം മാത്രമല്ല രേഖകള്‍ സഹിതമാണ് കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചത്. ജനാധിപത്യവിരുദ്ധമായ നടപടികളാണ് സഭയില്‍ നടക്കുന്നതെന്നും വാ മൂടിക്കെട്ടാമെന്ന് വിചാരിക്കേണ്ടെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.
അസാധാരണമായ സംഭവങ്ങളാണ് നിയമസഭയില്‍ അരങ്ങേറിയതെന്ന് പി.സി വിഷ്ണുനാഥ് പറഞ്ഞു. ആരോപണം മുന്‍കൂട്ടി എഴുതി കൊടുത്തിട്ടാണ് ഉന്നയിക്കാന്‍ ശ്രമിച്ചത്. എഴുതിക്കൊടുത്താണ് പി.വി അന്‍വര്‍ ആരോപണം ഉന്നയിച്ചത്. അത് അനുവദിച്ച സ്പീക്കര്‍ മാത്യുവിന് അനുമതി നല്‍കിയില്ലെന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."