HOME
DETAILS

തൃപ്പൂണിത്തറ സ്‌ഫോടനം; മുഖ്യപ്രതികള്‍ ഒളിവില്‍; നഷ്ടപരിഹാരം വേണമെന്ന് വീട് തകര്‍ന്നവര്‍; ചികിത്സയിലുള്ള മൂന്ന് പേരുടെ നില ഗുരുതരം

  
backup
February 13, 2024 | 2:34 AM

thrippunithara-blast-case-more-people-will-be-accused

തൃപ്പൂണിത്തറ സ്‌ഫോടനം; മുഖ്യപ്രതികള്‍ ഒളിവില്‍; നഷ്ടപരിഹാരം വേണമെന്ന് വീട് തകര്‍ന്നവര്‍; ചികിത്സയിലുള്ള മൂന്ന് പേരുടെ നില ഗുരുതരം

കൊച്ചി: തൃപ്പൂണിത്തറ സ്‌ഫോടത്തില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കാനൊരുങ്ങി അന്വേഷണ സംഘം. ക്ഷേത്ര ഭരണസമിതിയിലുള്ളവരെയും, ഉത്സവ കമ്മിറ്റി ഭാരവാഹികളെയുമാണ് പ്രതിചേര്‍ക്കുക. സ്‌ഫോടനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പുതിയ കാവ് ക്ഷേത്രകമ്മറ്റിക്കെന്ന് തൃപ്പൂണിത്തറ നഗരസഭ കൗണ്‍സിലര്‍മാരും വ്യക്തമാക്കിയിരുന്നു. കേസിലെ മുഖ്യപ്രതികളായ ദേവസ്വം പ്രസിഡന്റ് സജീഷ് കുമാര്‍, സെക്രട്ടറി രാജേഷ്, ഖജാന്‍ജി സത്യന്‍ എന്നിവര്‍ ഒളിവിലാണ്. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

പുതിയകാവ് ഉത്സവത്തോടനുബന്ധിച്ച് വെടിക്കെട്ടിനായി എത്തിച്ച സ്‌ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും 25ഓളം പേര്‍ പരിക്കേറ്റ് ചികിത്സയിലുമാണ്.
ഇവരില്‍ മൂന്ന് പേരുടെ നില അതീവഗുരുതരായി തുടരുകയാണ്. സ്‌ഫോടത്തിന്റെ ആഘാതത്തില്‍ എട്ട് വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നത്. 40ഓളം വീടുകള്‍ക്ക് ബലക്ഷയവുമുണ്ടായി. അപകടകാരണം ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഫൊറന്‍സിക് പരിശോധന റിപ്പോര്‍ട്ടും ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ടും ലഭിച്ചാലാണ് ഇക്കാര്യത്തില്‍ വ്യക്ത വരിക. സ്‌ഫോടത്തിന്റെ കാരണം സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറും.

അതേസമയം സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഉത്തരവാദികള്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഭാഗികമായും, പൂര്‍ണ്ണമായും തകര്‍ന്ന വീടുകള്‍ പഴയപടിയാക്കാന്‍ കോടികള്‍ തന്നെ വേണ്ടി വന്നേക്കും. പാവപ്പെട്ട സാധാരണ ജനങ്ങള്‍ വായ്പയെടുത്തും മറ്റുമുണ്ടാക്കിയ ഭവനങ്ങളാണ് തകര്‍ന്നതില്‍ മിക്കതും. വെടിക്കെട്ട് നടക്കുന്ന മേഖലയില്‍ ഇന്‍ഷുറന്‍സ് എടുക്കണമെന്ന് ചട്ടം നിലവിലുണ്ട്. പുതിയകാവില്‍ കരിമരുന്ന് പ്രയോഗം നടക്കുന്ന മൈതാനത്തിന് ചുറ്റും ഇന്‍ഷുറന്‍സ് ഉണ്ടെന്നാണ് വിവരം. എന്നാല്‍ സ്‌ഫോടനം നടന്ന പ്രദേശം ഇന്‍ഷുറന്‍സ് പരിധിക്ക് പുറത്താണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ആശങ്കയിലായിരിക്കുകയാണ് ജനങ്ങളും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മലയാളികള്‍ക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും സംസാരിക്കാന്‍ മടി'; കേരളത്തിലെ ഭാഷാ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി കേസ് പഞ്ചാബിലേക്ക് മാറ്റി സുപ്രിംകോടതി

Kerala
  •  a month ago
No Image

സുന്നി ആദർശ വിശദീകരണ ത്രൈമാസ കാംപയിന് തുടക്കം

organization
  •  a month ago
No Image

കിഴക്കമ്പലം ഭൂമിപ്രശ്നം; കുടിയൊഴിപ്പിക്കൽ നാളെ പൂർത്തിയാക്കണമെന്ന് കോടതി; രാഷ്ട്രീയമായി മുതലെടുക്കാൻ സി.പി.എം

Kerala
  •  a month ago
No Image

കെ-ടെറ്റ് ഫലം നീളുന്നു; ഉദ്യോഗാർഥികൾ ആശങ്കയിൽ

Kerala
  •  a month ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യത

Kerala
  •  a month ago
No Image

അബ്ദുൽ റഹീമിന്റെ മോചനം: നടപടികൾ പുരോഗമിക്കുന്നു

Kerala
  •  a month ago
No Image

മന്ത്രി ടി. സിദ്ദിഖിന് സ്‌നേഹാശംസകളുമായി ചൂരൽമല 'എം.എൽ.എ കെയർ' പദ്ധതിയിലെ സാരഥികൾ;  പദ്ധതിയിൽ ഉന്നത വിദ്യാഭ്യാസം നേടുന്നത് 351കുട്ടികൾ

Kerala
  •  a month ago
No Image

സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്; ചരിത്രത്തിലാദ്യമായി ത്രികോണ മത്സരം 

Kerala
  •  a month ago
No Image

സഊദി അറേബ്യയിൽ വാഹനത്തിന്റെ ടയർ പൊട്ടിമറിഞ്ഞ് അപകടം; പാലക്കാട് സ്വദേശിയടക്കം രണ്ട് പ്രവാസികൾക്ക് മരണപ്പെട്ടു

Saudi-arabia
  •  a month ago
No Image

കണ്ണൂർ ചാലാട് ക്ഷേത്രത്തിൽ വൻ കവർച്ച; സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചുവീഴ്ത്തി; മതിൽ ചാടി രക്ഷപ്പെട്ട് കള്ളൻ

crime
  •  a month ago