വീണാ വിജയന് തിരിച്ചടി; എക്‌സാലോജിക്കിനെതിരെ അന്വേഷണം തുടരാമെന്ന് കോടതി
വീണാ വിജയന് തിരിച്ചടി; എക്‌സാലോജിക്കിനെതിരെ അന്വേഷണം തുടരാമെന്ന് കോടതി
ബംഗളൂരു: എക്‌സാലോജിക്കില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് തിരിച്ചടി. എസ്.എഫ്.ഐ. ഒ അന്വേഷണത്തിന് എതിരെ വീണാ വിജയന്റെ കമ്പനി നല്‍കിയ ഹരജി കര്‍ണാടക ഹൈക്കോടതി തള്ളി. എസ്.എഫ്.ഐ. ഒ അന്വേഷണം റദ്ദാക്കില്ലെന്ന് പറഞ്ഞ കോടതി അന്വേഷണം തുടരാമെന്നും വ്യക്തമാക്കി. ജസ്റ്റിസ് എം.നാഗപ്രസന്നയുടേതാണ് ഉത്തരവ്.
ഹരജിയില്‍ വാദം കേട്ടതിന് ശേഷം വിധി പറയുന്നത് വരെ അറസ്റ്റ് അടക്കമുളള കടുത്ത നടപടി പാടില്ലെന്ന് കോടതി എസ്.എഫ്.ഐ. ഒ യ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.അന്വേഷണ സംഘം ആവശ്യപ്പെടുന്ന മുഴുവന്‍ രേഖകള്‍ നല്‍കാന്‍ എക്‌സാലോജിക്കിനോടും കോടതി ആവശ്യപ്പെട്ടിരുന്നു.
എസ്.എഫ്.ഐ.ഒ അന്വേഷണം നിയമവിരുദ്ധമാണെന്നായിരുന്നു എക്‌സാലോജികിന്റെ കര്‍ണാടക ഹൈക്കോടതിയിലെ വാദം. കമ്പനി കാര്യ മന്ത്രാലയം അന്വേഷണം നടത്തുന്നതിനിടെ എസ്.എഫ്.ഐ.ഒ അന്വേഷിക്കുന്നതിനെയും എക്‌സാലോജിക്കിനായി ഹാജരായ അഭിഭാഷകന്‍ അരവിന്ദ് ദറ്റാര്‍ ചോദ്യം ചെയ്തു. എസ്.എഫ്.ഐ.ഒ നടപടികള്‍ യു.എ.പി.എ നിയമത്തിന് തുല്യമാണ്. ഇത്തരം അസാധാരണമായ സാഹചര്യം ഈ കേസിലില്ല. സഹാറ കേസ് പോലെ എക്‌സാലോജിക്കില്‍ ഈ വകുപ്പ് ചുമത്താന്‍ കഴിയില്ല. സോഫ്റ്റ്‌വെയര്‍ കമ്പനി മറ്റൊരു സ്വകാര്യകമ്പനിക്ക് നല്‍കുന്ന സേവനം പൊതുജനതാല്‍പര്യത്തിന്റെ പരിധിയില്‍ വരില്ലെന്നും എക്‌സാലോജിക് വാദിച്ചിരുന്നു. എന്നാല്‍ എസ്.എഫ.്‌ഐ.ഒ അന്വേഷണം തുടങ്ങിയതോടെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ അന്വേഷണം ഇല്ലാതായതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."