HOME
DETAILS
MAL
ഒമാനിൽ വിദ്യാലയങ്ങൾക്ക് ഫെബ്രുവരി 25-ന് അവധി
backup
February 18 2024 | 13:02 PM
മസ്കത്ത്:ഒമാനിലെ എല്ലാ വിദ്യാലയങ്ങൾക്കും 2024 ഫെബ്രുവരി 25-ന് അവധിയായിരിക്കുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇന്നലെ ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ തീരുമാന പ്രകാരം, ഒമാനിലെ മുഴുവൻ പൊതു, സ്വകാര്യ വിദ്യാലയങ്ങൾക്കും 2024 ഫെബ്രുവരി 25, ഞായറാഴ്ച അവധിയായിരിക്കും. ഒമാനി ടീച്ചേർസ് ഡേയുമായി ബന്ധപ്പെട്ടാണ് ഈ അവധി.
എല്ലാ വർഷവും ഫെബ്രുവരി 24-നാണ് ഒമാനി ടീച്ചേർസ് ഡേ ആഘോഷിക്കുന്നത്. ഈ വർഷം ഒമാനി ടീച്ചേർസ് ഡേ ശനിയായാഴ്ചയായതിനാലാണ് ഫെബ്രുവരി 25-ന് കൂടി അവധി നൽകാനുള്ള തീരുമാനം.
Content Highlights:Schools holiday in Oman on February 25
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."