ലോണ്‍ ആപ്പ് ഭീഷണി: യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ നാല് പേര് അറസ്റ്റില്‍
യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ നാല് പേര് അറസ്റ്റില്‍
തിരുവനന്തപുരം: ലോണ്‍ ആപ്പ് ഭീഷണിയെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത് സംഭവത്തില്‍ നാല് പേര് അറസ്റ്റില്‍. ഗുജറാത്ത് രാജ്കോട്ട് സ്വദേശികളാണ് പ്രതികള്‍. അലി, സമീര്‍, യാഷ്, ഹാരീഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍ നിന്ന് 4 മൊബൈല്‍ ഫോണ്‍, ഒരു ഇന്റര്‍നെറ്റ് മോഡം എന്നിവ പിടിച്ചെടുത്തു.ലോട്ടറി വില്പനക്കാരനായിരുന്ന അജയ് രാജിനെ സെപ്റ്റംബര്‍ 15 നായിരുന്നു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലോണ്‍ ആപ്പില്‍ നിന്ന് ഭീഷണി നേരിട്ടതിന് പിന്നാലെയാണ് അരിമുള സ്വദേശി അജയ് രാജ് ആത്മഹത്യ ചെയ്തത്.
അജയ് ലോണ്‍ ആപ്പില്‍ നിന്ന് കടം എടുത്തിരുന്നുവെന്നും പണം തിരിച്ച് അടയ്ക്കാന്‍ വ്യാജചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയിരുന്നു. ക്യാന്‍ഡി ക്യാഷ് എന്ന ആപ്പ് വഴിയാണ് അജയ് രാജ് കടമെടുത്തത്. അജയ് രാജ് നാട്ടിലെ സുഹൃത്തുക്കളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കടം വാങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."