HOME
DETAILS
MAL
വയനാട്ടില്‍ കാട്ടുപോത്ത് ആക്രമണത്തില്‍ വയോധികന് പരുക്ക്
backup
February 24 2024 | 10:02 AM
വയനാട്ടില്‍ കാട്ടുപോത്ത് ആക്രമണത്തില്‍ വയോധികന് പരുക്ക്
കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് പരുക്ക്. പനവല്ലി കാല്‍വരി എസ്റ്റേറ്റിലാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. കൂളിവയല്‍ സ്വദേശി ബീരാനാണ് പരുക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം.
മരക്കച്ചവടവുമായി ബന്ധപ്പെട്ട് എസ്റ്റേറ്റിലേക്ക് പോയപ്പോഴാണ് ബീരാനെ കാട്ടുപോത്ത് ആക്രമിച്ചത്. മുഖത്ത് പരുക്കേറ്റ ബീരാനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന ആള് ഒഴിഞ്ഞുമാറിയതിനാല്‍ അദ്ദേഹത്തിന് പരുക്കേറ്റിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."