HOME
DETAILS

ഹൊ, എന്തൊരു ചൂട്!

  
backup
February 26 2024 | 18:02 PM

oh-what-a-heat

ഡോ. അബേഷ് രഘുവരൻ

ചൂടുകൊണ്ട് ജനങ്ങൾ വലയുകയാണ്. പുറത്തേക്കിറങ്ങുന്ന ഒരാൾപോലും ‘ഇതെന്തൊരു ചൂടാണ്’ എന്ന് പറയാതെ ഇരിക്കുന്നില്ല. മാർച്ചിലെ പൊള്ളുന്ന ചൂടിലേക്ക് നാം മെല്ലെ നടന്നടുക്കുകയാണ്. നിർജലീകരണം പോലെയുള്ള പ്രശ്നങ്ങൾ കുട്ടികളടക്കം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ തന്നെ ജലസ്രോതസുകളിൽ വെള്ളം വല്ലാതെ കുറഞ്ഞിരിക്കുന്നു. ഇനിയും ചൂട് കടുക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടുതൽ ജാഗ്രതയും ശ്രദ്ധയും ഇക്കാര്യത്തിൽ പുലർത്തിയില്ലെങ്കിൽ വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിതെളിച്ചേക്കാം.


ഈ വർഷം ഫെബ്രുവരി ആദ്യം മുതൽ തന്നെ കനത്ത ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. കാലാവസ്ഥയെ വലിയ അളവിൽ സ്വാധീനിക്കാൻ കഴിയുന്ന ‘എൽനിനോ’ എന്ന പ്രതിഭാസമാണ് ഇതിനുപിന്നിൽ എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഈ പ്രതിഭാസംമൂലം 2024നെ ചരിത്രത്തിലെതന്നെ ഏറ്റവും ചൂടേറിയ വർഷമായി മാറ്റിയേക്കാമെന്നും ശാസ്ത്രലോകം പ്രവചിക്കുന്നു. തെക്കേ അമേരിക്കയിൽ കൂടുതൽ മഴ ലഭിക്കുവാനും ആസ്‌ത്രേലിയയിൽ വരൾച്ചയ്ക്കും ഇന്ത്യയിൽ മഴയുടെ അളവ് ക്രമാതീതമായി കുറയുന്നതിനും ഈ പ്രതിഭാസം കാരണമായേക്കാമെന്നും പറയപ്പെടുന്നു.


എൽനിനോയുടെ നേർവിപരീതമായി സംഭവിക്കുന്ന പ്രതിഭാസമാണ് ലാനിന. എൽനിനോ സമുദ്രത്തെ ചൂടാക്കുമ്പോൾ, ലാനിന ആവട്ടെ പസഫിക് സമുദ്രോപരിതലത്തെ അസാധാരണമാംവിധം തണുപ്പിക്കുന്നു. ഭൂമിയിൽ ഉണ്ടാകുന്ന സ്വാഭാവിക കാലത്തിന്റെ അവസ്ഥകൾ, കാറ്റിന്റെ ഗതിയും സമയക്രമവും ഒക്കെ മാറ്റാൻ ഈ പ്രതിഭാസങ്ങൾക്ക് കഴിയും. 2014 മുതൽ 2016 വരെ നീണ്ടുനിന്ന എൽനിനോ പ്രതിഭാസം അന്ന് കാലാവസ്ഥയെ ഏറെ സ്വാധീനിച്ചിരുന്നു. 2016ൽ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമായി അടയാളപ്പെടുത്തുകയുമുണ്ടായി. ഇതുമൂലം ചിലയിടങ്ങളിൽ കൊടും ചൂടും വരൾച്ചയുമുണ്ടായപ്പോൾ മറ്റുചിലയിടങ്ങളിൽ പേമാരിയും വെള്ളപ്പൊക്കവുമുണ്ടായി.


1982-_83, 1997-_98, 2015_-16 കാലഘട്ടത്തിൽ ലോകത്തുണ്ടായ ഗുരുതരമായ കാലാവസ്ഥാവ്യതിയാനത്തിനും പ്രകൃതിദുരന്തങ്ങൾക്കും വഴിയൊരുക്കിയ എൽനിനോകളെ സൂപ്പർ എൽനിനോകൾ എന്നാണ് വിളിക്കുന്നത്. ഈ വർഷം മാർച്ച്-_ഏപ്രിൽ മാസങ്ങളിൽ ഇത്തരമൊരു സൂപ്പർ എൽനിനോയ്ക്ക് സാധ്യതയുണ്ടെന്നാണ് ‘നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്‌ഫെറിക് അഡ്മിനിസ്ട്രേഷൻ’ മുന്നറിയിപ്പ് നൽകുന്നത്. ഈ വർഷം ശക്തമായ എൽനിനോ ഉണ്ടാകാനുള്ള സാധ്യത 70 മുതൽ 80 ശതമാനം വരെയാണ്. ഇതുമൂലം വരൾച്ച, വെള്ളപ്പൊക്കം എന്നിവ ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്. ഇന്ത്യയിൽ കഴിഞ്ഞ നൂറുവർഷങ്ങളിൽ ഉണ്ടായ 18 വരൾച്ചകളിൽ പതിമൂന്നെണ്ണം എൽനിനോയുമായി ബന്ധപ്പെട്ടാണ് ഉണ്ടായത്. ഇതൊക്കെക്കൊണ്ടാണ് ശാസ്ത്രജ്ഞർ ഇപ്പോഴത്തെ കടുത്ത ചൂടും കാലാവസ്ഥാമാറ്റവുമൊക്കെ എൽനിനോയുമായി ബന്ധപ്പെട്ടാണ് എന്ന നിഗമനത്തിൽ എത്തിയിരിക്കുന്നത്. മൺസൂൺ മഴ വല്ലാതെ കുറയും എന്നതാണ് ഇന്ത്യയെ വിശിഷ്യാ കേരളത്തെ ആശങ്കയിൽ ആഴ്ത്തുന്നത്.


അന്തരീക്ഷ ഊഷ്മാവ് കൂടുന്നതിന്റെ കാരണങ്ങളിലേക്ക് നോക്കിയാൽ നമുക്ക് വലിയ പഠനങ്ങളുടെ ആവശ്യം ഉണ്ടാവേണ്ടതില്ല. കേട്ടുപഴകിയ ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ഒക്കെത്തന്നെയാണ് കാരണങ്ങളെങ്കിലും അതിന്റെ പരിഹാരമാർഗങ്ങൾ നടപ്പാക്കുന്നകാര്യത്തിൽ നമ്മുടെ ഇടപെടലുകൾ ഇന്നും പേരിനുമാത്രമായി തുടരുകയാണ്. ഫലമോ, ഓരോ വർഷങ്ങൾ കഴിയുന്തോറും ചൂട് കൂടിക്കൊണ്ടിരിക്കുന്നു. ഹരിതഗൃഹവാതകങ്ങളുടെ ബാഹുല്യം, വനനശീകരണം എന്നിങ്ങനെ വിവിധ കാരണങ്ങൾമൂലം ആഗോളതലത്തിൽ താപനില ഉയരുന്നുണ്ട്. അതൊരു ആഗോളപ്രതിഭാസമാണെങ്കിലും അതിന്റെ ബഹിർസ്ഫുരണങ്ങൾ ഓരോ പ്രദേശത്തും ഉണ്ടാവുന്നുണ്ട്.


നമ്മുടെ ശ്രദ്ധയും സൂക്ഷ്മതയും ഇപ്പോഴുണ്ടായിരിക്കുന്ന ചൂട് കാലാവസ്ഥയോട് ഉണ്ടാവുന്നില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവച്ചേക്കാം. ചൂട് എന്നും അസുഖങ്ങളുടെയും കൂടി തോഴനാണ്. ഏറ്റവുമധികം രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ചൂടുകൂടിയ കാലത്താണ്. നിർജലീകരണമാണ് ഒരു പ്രധാനകാരണം. രോഗങ്ങൾ പരത്തുന്ന പല സൂക്ഷ്മജീവികളും കൂടുതൽ സജീവമാകുന്നത് ഇക്കാലത്താണ്. ചൂട് കൂടുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന വിയർപ്പ് രോഗവ്യാപനത്തെ കൂടുതൽ ഉത്തേജിപ്പിക്കുന്നു.


ഇതിനൊപ്പം ചൂടുകാലത്ത് ഏറെ പ്രശ്നമാകാൻ സാധ്യതയുള്ള ഒന്നാണ് സൂര്യാതപം. സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നതുമൂലം പ്രത്യക്ഷമായി ഉണ്ടാകുന്ന ഇതുപോലെയുള്ള പ്രശ്നങ്ങൾക്കൊപ്പം പരോക്ഷമായും ഏറെ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. സൂര്യനിൽനിന്ന് പൊതുവെ ഇൻഫ്രാറെഡ്, അൾട്രാവയലറ്റ്, വിസിബിൾ ലൈറ്റ് എന്നിവയാണ് ഭൂമിയിലേക്ക് എത്തുന്നത്. ഇതിൽ ഇൻഫ്രാറെഡ് രശ്മികൾ നേരിട്ട് ശരീരത്തിൽ ഏൽക്കുന്നതിനാൽ ത്വക്കുകൾ പൊള്ളുന്നതുപോലെയുള്ള അവസ്ഥയുണ്ടാകുകയും ചെയ്യുന്നു. അവയെയാണ് സൂര്യാതപം എന്ന് പറയുന്നത്. സൺ ബേൺ എന്നുകൂടി അറിയപ്പെടുന്ന ഇത് കേൾക്കുമ്പോൾ നിസാരമെങ്കിലും ചിലപ്പോൾ മരണത്തിനുവരെ കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ തുറസായ സ്ഥലങ്ങളിൽ ജോലിചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇരുചക്രവാഹനങ്ങളിലും മറ്റും യാത്ര ചെയ്യുമ്പോഴും ശരീരം മുഴുവൻ മൂടുന്നതരത്തിലെ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം.


വർഷങ്ങളായി കൃത്യമായ ഇടവേളകളിൽ ഇത്തരത്തിലെ കഠിനമായ ചൂട് വന്നുകൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ചൂടിനെ പ്രതിരോധിക്കുക എന്നതിനേക്കാൾ വരും വർഷങ്ങളിലെ കൂടി ഇതുപോലെയുള്ള കഠിനമായ കാലാവസ്ഥയ്‌ക്കെതിരേ ജാഗ്രത പുലർത്തേണ്ടതുണ്ട്. അതിനുവേണ്ടി ജീവിതരീതി തന്നെ ക്രമീകരിക്കണം. കൂടുതൽ പ്രകൃതിയോട് ഇണങ്ങി ജീവിക്കുവാൻ ശ്രമിക്കണം. കാലാവസ്ഥാവ്യതിയാനം എന്ന ആഗോളപ്രതിതിഭാസത്തെ ഒറ്റയടിയ്ക്ക് അതിജീവിക്കുവാനാകില്ല. എന്നാൽ കൂട്ടായ പ്രവർത്തനങ്ങളിലൂടെ ചെറുക്കാനാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago