HOME
DETAILS
MAL
കുസാറ്റ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം; അവസാന തീയതി നീട്ടി; 'കുസാറ്റ് ക്യാറ്റ്-24'
backup
February 27 2024 | 08:02 AM
കുസാറ്റ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം; അവസാന തീയതി നീട്ടി; 'കുസാറ്റ് ക്യാറ്റ്-24'
കൊച്ചി ശാസ്ത്ര സാങ്കതിക സര്‍വകലാശാല (കുസാറ്റ്)യുടെ 2024-25 അധ്യയന വര്‍ഷത്തേക്കുള്ള വിവിധ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന കാറ്റ് (കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ്) 2024-ന് അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 15 വരെ നീട്ടി.
എംബിഎ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷന്‍ അവസാന തീയതി ഏപ്രില്‍ 30 വരെയും നീട്ടി. എം.ടെക്, പി.എച്ച്.ഡി പ്രോഗ്രാമുകളുടെ രജിസ്‌ട്രേഷനായി മുന്‍ കൂട്ടി പ്രസിദ്ധീകരിച്ച സമയ പരിധിയില്‍ മാറ്റമില്ല. വിവരങ്ങള്‍ക്ക്: admissions.cusat.ac.in സന്ദര്‍ശിക്കുക. ഫോണ്‍: 0484 2577100.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."