ചരിത്രം കുറിച്ച് അയർലന്‍റ്
ചരിത്രം കുറിച്ച് അയർലന്‍റ്
അഫ്ഗാനിസ്ഥാനെതിരെ നടന്ന ഏക ടെസ്റ്റ് പരമ്പര അയർലൻഡ് സ്വന്തമാക്കി. അഫ്ഗാനിസ്ഥാനെതിരെ ആറ് വിക്കറ്റിന്റെ ഐതിഹാസിക ജയമാണ് ഐറിഷ് സ്വന്തമാക്കിയത്. അബുദാബിയിൽ ആയിരുന്നു മത്സരം.ഇതോടെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ആദ്യ ടെസ്റ്റ് വിജയമെന്ന ചരിത്ര നേട്ടത്തിലേക്കാണ് അയർലൻഡ് നടന്നുകയറിയത്. അഫ്ഗാനിസ്ഥാൻ തുടർച്ചയായ ഏഴാം തോൽവിയും അറിഞ്ഞു.
അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ആൻഡ് ബാൽബിറിൻ ആണ് അയർലൻഡിന് അനായാസ ജയം സമ്മാനിച്ചത്. ബാൽബിറിൻ 96 പന്തിൽ അഞ്ച് ഫോറടക്കം പുറത്താകാതെ 58 റണ്‍സ് നേടി. ഇതിലൂടെ രണ്ടാം ഇന്നിംഗ്‌സിൽ അഫ്ഗാൻ ഉയർത്തിയ 111 വിജയലക്ഷ്യം മൂന്നാം ദിനം നാല് വിക്കറ്റ് നഷ്ടത്തിൽ അയർലൻഡിന് മറികടക്കാൻ കഴിഞ്ഞു.
ഒന്നാം ഇന്നിംഗ്‌സിൽ അഫ്‌ഗാനെ 155-ന് കൂടാരം കയറ്റിയ അയർലൻഡ്, ആദ്യ ഇന്നിംഗ്‌സിൽ 263 റണ്‍സ് നേടി.
ഇതോടെ 108 റൺസിന്റെ ലീഡ് സ്വന്തമാക്കിയ അയർലൻഡിനെതിരെ രണ്ടാം ഇന്നിംഗ്‌സിൽ അഫ്ഗാൻ 218 റൺസ് എടുത്തതിനാൽ ഐറിഷ് വിജയലക്ഷ്യം 111 ആയി നിർണ്ണയിക്കപ്പെട്ടു.
ആദ്യ ഇന്നിംഗ്‌സിൽ 39 റണ്‍സിന് അഞ്ച് വിക്കറ്റും രണ്ടാം ഇന്നിംഗ്‌സിൽ 56 റണ്‍സിന് മൂന്ന് വിക്കറ്റും സ്വന്തമാക്കിയ മാർക്ക് അഡൈറാണ് അയർലൻഡിൻ്റെ വിജയശിൽപി. കളിയിലെ താരവും മാർക്ക് അഡൈർ തന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."