HOME
DETAILS

റമദാൻ മുന്നൊരുക്കം;കൂടുതൽ പഴം പച്ചക്കറി ഇറക്കുമതിക്ക് ദുബൈ

  
backup
March 03, 2024 | 3:33 PM

ramadan-preparations-dubai-to-import-more-fruits-and-vegetables

ദുബൈ: റമദാൻ മാസത്തിനു മുന്നോടിയായി കൂടുതൽ പഴവും പച്ചക്കറികളും ഇറക്കുമതി ചെയ്യാൻ ദുബൈ. പതിവിനേക്കാൾ 25% അധികം പഴങ്ങളും പച്ചക്കറികളും വിപണിയിലെത്തുമെന്ന് ദുബൈ ചേംബർ ഓഫ് കൊമേഴ്സിന് കീഴിലുള്ള ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ സപ്ലൈയേഴ്സ് ഗ്രൂപ്പ് തലവൻ മുഹമ്മദ് അൽ ഷെരീഫ് അറിയിച്ചു. ഇതു സംബന്ധിച്ച് ഇറക്കുമതി രാജ്യങ്ങളുമായി ദുബൈ കരാർ ഒപ്പുവച്ചു. കാർഗോ മേഖലയിലെ പ്രതിസന്ധി റമസാൻ വിപണിയെ ബാധിക്കാതിരിക്കാനാണിത്.

തുർക്കി, ഇറാൻ, തുർക്ക്മെനിസ്ഥാൻ എന്നീ രാജ്യങ്ങൾക്കു പുറമെ ചില ഏഷ്യൻ രാജ്യങ്ങളിലെയും കയറ്റുമതി പ്രതിസന്ധി പരിഗണിച്ചാണ് പുതിയ കരാർ. ഇറക്കുമതിയിലെ വർധനയും പ്രാദേശിക ഉൽപ്പാദനവും ചേരുമ്പോൾ വിപണികളിൽ പ്രതിസന്ധി ഉണ്ടാവില്ലെന്നാണ് വിലയിരുത്തൽ. വിപണിയിൽ വില വർധനയെ പിടിച്ചുനിർത്താനും ഇതു സഹായിക്കും. പഴം- പച്ചക്കറി വിപണന രംഗത്തെ പ്രധാന കമ്പനികളും റമദാൻ കാല ഇറക്കുമതി വിപുലപ്പെടുത്താൻ സ്വമേധയാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

നിലവിൽ വ്യോമ, നാവിക കാർഗോ മേഖലയിൽ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ കരുതൽ നടപടിയായാണ് പുതിയ നീക്കം. ഇറാൻ, ഒമാൻ തുടങ്ങിയ അയൽ രാജ്യങ്ങളിൽ നിന്നു കുറഞ്ഞ നിരക്കിൽ ഉൽപന്നങ്ങൾ എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.

Content Highlights:Ramadan preparations; Dubai to import more fruits and vegetables



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡിൽ ഷോ കാണിച്ചാൽ വാഹനം പിടിച്ചെടുത്ത് നശിപ്പിക്കും; മുന്നറിയിപ്പുമായി കുവൈത്ത് പൊലിസ്

Kuwait
  •  4 days ago
No Image

തേജസ് യുദ്ധവിമാനം തകർന്നുണ്ടായ അപകടം; മരണപ്പെട്ടത് വ്യോമസേന വിംഗ് കമാൻഡർ നമൻഷ് സ്യാൽ

National
  •  4 days ago
No Image

കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതി ഓടി രക്ഷപ്പെട്ടു; ഗുരുതര വീഴ്ച്ച

Kerala
  •  4 days ago
No Image

ദുബൈ റൺ 2025; നഗരത്തിലെ പ്രധാന റോഡുകൾ ഞായറാഴ്ച അടച്ചിടും

uae
  •  4 days ago
No Image

അശ്രദ്ധമായ ഡ്രൈവിംഗ്; നിയമലംഘകരെ പിടികൂടി അബുദാബി പൊലിസ്

uae
  •  4 days ago
No Image

പാലത്തായി പോക്‌സോ കേസ്; ഇരയെ മാനസികമായി പീഡിപ്പിച്ച കൗണ്‍സിലര്‍ക്കെതിരെ നടപടി

Kerala
  •  4 days ago
No Image

From Desert Alliances to Global Ambitions: The Past, Present and Future of the GCC

uae
  •  4 days ago
No Image

എസ്.ഐ.ആര്‍ ജോലിഭാരം; ഗുജറാത്തില്‍ സ്‌കൂള്‍ അധ്യാപകനായ ബിഎല്‍ഒ ആത്മഹത്യ ചെയ്തു

National
  •  4 days ago
No Image

യുഎഇയിലെ ചില സ്കൂളുകൾക്ക് ശൈത്യകാല അവധിയിൽ കുറവ്; കാരണം ഇത്

uae
  •  4 days ago
No Image

ഭൂമി പണയപ്പെടുത്തി വിവാഹം നടത്തി വരൻ; ചടങ്ങുകൾക്ക് പിന്നാലെ കാമുകനൊപ്പം ഒളിച്ചോടി നവവധു

National
  •  4 days ago