HOME
DETAILS
MAL
സ്വീവേജ് ടാങ്കില്‍ ജോലിക്കിടെ ഉരുക്കുവടം പൊട്ടി; രണ്ട് തൊഴിലാളികള്‍ക്ക് പരുക്ക്
backup
March 04 2024 | 14:03 PM
സ്വീവേജ് ടാങ്കില്‍ ജോലിക്കിടെ ഉരുക്കുവടം പൊട്ടി
തിരുവനന്തപുരം: വെണ്‍പാലവട്ടത്ത് നിര്‍മാണത്തിലിരിക്കുന്ന സ്വീവേജ് ടാങ്കില്‍ ജോലിക്കിടെ ഉരുക്കുവടം പൊട്ടി രണ്ടു തൊഴിലാളികള്‍ക്ക് ഗുരുതര പരുക്ക്. ബംഗാള്‍ സ്വദേശി പിന്റാ (30) ജാര്‍ഖണ്ഡ് സ്വദേശി അഫ്താബ് (23) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം.
അന്‍പതടിയോളം ആഴമുള്ള കൂറ്റന്‍ സ്വീവേജ് ടാങ്കില്‍ ക്രെയിനില്‍ ഹിറ്റാച്ചി ഇറക്കിയ ശേഷം തൊഴിലാളികളെ ഇറക്കുന്നതിനിടെ ക്രെയിനിന്റെ ഉരുക്കു വടം പൊട്ടുകയായിരുന്നു. അഗ്നിശമന സേനാംഗങ്ങള്‍ വളരെ പണിപ്പെട്ടാണ് ഇവരെ പുറത്തെടുത്തത്. ഗുരുതര പരുക്കേറ്റ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."