HOME
DETAILS

ചേങ്കോട്ടുകോണത്ത് യുവാവ് പെട്രോളൊഴിച്ച് കത്തിച്ച യുവതി മരിച്ചു

  
backup
March 05 2024 | 04:03 AM

women-dies-in-petrol-attack-in-thiruvananthapurams-chenkottukonam

ചേങ്കോട്ടുകോണത്ത് യുവാവ് പെട്രോളൊഴിച്ച് കത്തിച്ച യുവതി മരിച്ചു

തിരുവനന്തപുരം: ചേങ്കോട്ടുകോണത്ത് യുവാവ് പെട്രോളൊഴിച്ച് കത്തിച്ച യുവതി മരിച്ചു. സോമസൗധത്തില്‍ ജി. സരിതയാണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പൗഡിക്കോണം ചെല്ലമംഗലം സ്വദേശി ബിനുവാണ് സരിതയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.

ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. സരിതയുടെ വീട്ടിലെത്തിയാണ് ബിനു പെട്രോളൊഴിച്ച് കത്തിച്ചത്. കൃത്യത്തിനിടെ പൊള്ളലേറ്റ പ്രതി കിണറ്റില്‍ ചാടുകയും ചെയ്തിരുന്നു.

രാത്രി എട്ടു മണിയോടെ സരിതയുടെ വീട്ടിലെത്തിയ ബിനു യുവതിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെയാണ് സ്‌കൂട്ടറില്‍ കരുതിയിരുന്ന കന്നാസില്‍നിന്ന് സരിതയുടെ ദേഹത്തേക്ക് പെട്രോളൊഴിച്ച് തീകൊളുത്തിയത്. സരിതയുടെ മകളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. 60 ശതമാനം പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു.

അതിനിടെ, ആക്രമണത്തിനു പിന്നാലെ കിണറ്റില്‍ ചാടിയ പ്രതിയെ കഴക്കൂട്ടത്തുനിന്നെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ എത്തി പുറത്തെടുത്തു. ഇയാള്‍ക്ക് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. യുവതിയെ അപായപ്പെടുത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് പൊലിസ് നിഗമനം. അഞ്ച് ലിറ്റര്‍ പെട്രോള്‍ ഇയാള്‍ കൈയില്‍ കരുതിയിരുന്നു. സ്‌കൂട്ടറില്‍ നിന്ന് വെട്ടുകത്തിയും മുളകുപൊടിയും കണ്ടെടുത്തു.

സരിതയും ബിനുവും പരിചയക്കാരാണ്. ആക്രമണത്തിലേക്ക് നയിച്ച കാരണം എന്താണെന്നു വ്യക്തമല്ല. സംഭവത്തില്‍ പോത്തന്‍കോട് പൊലിസ് കേസെടുത്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതു പാര്‍ക്കിംഗ് സേവനങ്ങളില്‍ വിപ്ലവം സൃഷ്ടിക്കാന്‍ 'മൗഖിഫ്' ആപ്പ് പുറത്തിറക്കി ഷാര്‍ജ മുനിസിപ്പാലിറ്റി

uae
  •  5 days ago
No Image

രാജ്യത്തെ ആദ്യ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് സജ്ജം; 30 മിനിറ്റിൽ 350 കിലോമീറ്റർ സഞ്ചരിക്കും

National
  •  5 days ago
No Image

ഇറ്റലിയിലേക്ക് വ്യാജ റസിഡന്റ് പെർമിറ്റ് നൽകി പണം തട്ടി; മലയാളിയെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്

National
  •  5 days ago
No Image

മസ്സാജ് സെന്ററിനു മറവില്‍ അനാശാസ്യ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട നാലു പേര്‍ സഊദിയില്‍ അറസ്റ്റില്‍

Saudi-arabia
  •  5 days ago
No Image

കൊപ്ര ആട്ടുന്നതിനിടയിൽ യന്ത്രത്തിൽ കൈ കുടുങ്ങി; യുവതിയുടെ കൈ പൂർണമായും അറ്റുപോയി

Kerala
  •  5 days ago
No Image

വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് ഇരയായവര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി

Kerala
  •  5 days ago
No Image

പൊണ്ണത്തടിമൂലം കഷ്ടപ്പെട്ട് യുവാവ്, ശസ്ത്രക്രിയയ്ക്കു ശേഷം കുറഞ്ഞത് 35 കിലോ ഭാരം, എന്താണ് ബാരിയാട്രിക് ശസ്ത്രക്രിയ

uae
  •  5 days ago
No Image

ആലത്തൂരിൽ വീട്ടമ്മ മകൻ്റെ 14 വയസുള്ള കൂട്ടുകാരനെ തട്ടിക്കൊണ്ടുപോയതിന് പൊലീസ് കേസ്

Kerala
  •  5 days ago
No Image

ഷാർജ കെഎംസിസി വടകര മണ്ഡലം കൺവെൻഷൻ ഇന്ന് 

uae
  •  5 days ago
No Image

'ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം; അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ ഈ സര്‍ക്കാരിനെ ജനം തൂത്തെറിയും; പ്രതിപക്ഷ നേതാവ്

Kerala
  •  5 days ago