കേരളത്തില്‍ താല്‍ക്കാലിക സര്‍ക്കാര്‍ ജോലികള്‍; ഇന്റര്‍വ്യൂ വഴി നിയമനം; ഇന്നുതന്നെ അപേക്ഷിക്കൂ
കേരളത്തില്‍ താല്‍ക്കാലിക സര്‍ക്കാര്‍ ജോലികള്‍; ഇന്റര്‍വ്യൂ വഴി നിയമനം; ഇന്നുതന്നെ അപേക്ഷിക്കൂ
കോട്ടയത്ത് ലാബ് അസിസ്റ്റന്റ് ഒഴിവ്
കോട്ടയം: ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലാബ് അസിസ്റ്റന്റ് തസ്തികയില്‍ ഭിന്നശേഷിക്കാര്‍ക്കായി ( കാഴ്ച പരിമിതര്‍) സംവരണം ചെയ്ത താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് അല്ലെങ്കില്‍ തത്തുല്യവും അഗീകൃത കെമിക്കല്‍ / ഫിസിക്കല്‍ ലബോറട്ടറിയിലെ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 2024 ജനുവരി ഒന്നിന് 41 വയസ് കവിയരുത്. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസയോഗ്യത,പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 15 നു മുമ്പായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ആര്‍.ബി.എസ്.കെ കോ-ഓഡിനേറ്റര്‍ നിയമനം
ആരോഗ്യ കേരളത്തിന് കിഴില്‍ ആര്‍.ബി.എസ്.കെ കോഓഡിനേറ്റര്‍ ഒഴിവിലേക്ക് നിയമനം നടത്തുന്നു. എം.എസ്.സി നഴ്‌സിങ്, കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ബി.എസ്.സി നഴ്‌സിങ് യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രായപരിധി 40 വയസ്സ്. താത്പര്യമുള്ളവര്‍ മാര്‍ച്ച് 10 ന് രാവിലെ 10 നകം [email protected] ലും കൈനാട്ടി ആരോഗ്യകേരളം ജില്ലാ ഓഫിസില്‍ നേരിട്ടും അപേക്ഷ നല്‍കണം. ഫോണ്‍: 04936 202771.
ക്ലറിക്കല്‍ അസിസ്റ്റന്റ് നിയമനം
പുല്ലേപ്പടിയിലുള്ള സര്‍ക്കാര്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി മുഖേന ക്ലറിക്കല്‍ അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു.
ബി. കോം / ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് (കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം) യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവസരം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതകള്‍ തെളിയിക്കുന്ന അസ്സല്‍ രേഖകളും ബയോ ഡാറ്റയും സഹിതം മാര്‍ച്ച് ആറിന് രാവിലെ 10.30 ന് പുല്ലേപ്പടിയിലുള്ള ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0484 2401016
ജവഹര്‍ ബാലഭവനില്‍ നിരവധി ഒഴിവുകള്‍
ജവഹര്‍ ബാലഭവനില്‍ ഏപ്രില്‍ – മെയ് അവധിക്കാല ക്യാമ്പ് നടക്കുന്നതിന്റെ ഭാഗമായി വിവിധ ഒഴിവുകളിലേക്ക് മാര്‍ച്ച് 21ന് രാവിലെ 10ന് അഭിമുഖം നടത്തുന്നു. ഇന്‍സ്ട്രക്ടര്‍ (പ്രീപ്രൈമറി ടീച്ചര്‍ – 3, സംഗീതം – 1, ചിത്രകല – 1), അസിസ്റ്റന്റ് (ശില്പകല, ജൂഡോ, മാജിക്, കമ്പ്യൂട്ടര്‍, നൃത്തം, ഗിറ്റാര്‍, കുങ്ഫു – ഓരോ ഒഴിവുകള്‍ വീതം), ഹെല്‍പ്പര്‍ (ക്രാഫ്റ്റ്, ചിത്രകല, വയലിന്‍ – ഓരോ ഒഴിവുകള്‍ വീതം) എന്നിങ്ങനെയാണ് നിയമനം. യോഗ്യത തെളിയിക്കുന്ന അസല്‍ പ്രമാണങ്ങള്‍ സഹിതം ചെമ്പൂക്കാവിലുള്ള ജവഹര്‍ ബാലഭവന്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0487 2332909.
ഇതുകൂടാതെ അവധിക്കാല ക്യാമ്പ് നടക്കുന്നതിന്റെ ഭാഗമായി സ്വീപ്പര്‍ (4), ആയ (4), ഗേറ്റ് കീപ്പര്‍ (1 മുന്‍ഗണന എക്‌സ് സര്‍വീസ് / റിട്ട. പൊലീസ്) എന്നീ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 23ന് രാവിലെ 10ന് നടത്തുന്ന അഭിമുഖത്തിന് യോഗ്യത തെളിയിക്കുന്ന അസല്‍ പ്രമാണങ്ങള്‍ സഹിതം ചെമ്പൂക്കാവിലുള്ള ജവഹര്‍ ബാലഭവന്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0487 2332909.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."