സമ്പൂര്‍ണ്ണ നിയമസാക്ഷരത: ആദ്യഘട്ടം ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി തലത്തില്‍
പാലക്കാട് : ജില്ലയിലെ സമഗ്രനിയമാവബോധം ലക്ഷ്യമിട്ട് ജില്ല പഞ്ചായത്തും ഓള് ഇന്ത്യ ലോയേഴ്സ് യൂനിയന്‍ പാലക്കാട് ജില്ല കമ്മിറ്റിയും സംയുക്തമായി നടത്തുന്ന സമ്പൂര്‍ണ്ണ നിയമസാക്ഷരതാ യജ്ഞം മുന്നു ഘട്ടങ്ങളായാണ് നടപ്പാക്കുകയെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ .ശാന്തകുമാരി പറഞ്ഞു.
ആദ്യഘട്ടത്തില്‍ ജി്ല്ലയിലെ എല്ലാ ഹൈസ്ക്കൂള്, ഹയര്‍സെക്കണ്ടറി തലത്തില്‍ ഒന്‍പത് മുതല്‍ 12 ക്ലാസ്സ് വരെയുളള കുട്ടികളെ കേന്ദ്രീകരിച്ച് ഒരു ഡിവിഷന് ഒരു നിയമവിദഗ്ദന്‍ എന്ന തരത്തില്‍ റോഡ്-ട്രാഫിക്, ഇന്ത്യന്‍ ഭരണഘടന, റാഗിംഗ് വിരുദ്ധം, ബാലനീതി എന്നി വിഷയങ്ങളിലുളള നിയമ വ്യവസ്ഥകളില്‍ പഠനക്ലാസ്സ് നടത്തും.
രണ്ടാംഘട്ടത്തില്‍ ജില്ലയിലെ യൂത്ത് ക്ലബുകള്‍, ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബുകള്‍ കേന്ദ്രീകരിച്ച് യുവാക്കള്‍ക്കായി സൈബര്‍ നിയമങ്ങള്‍ സംബന്ധിച്ചും മൂന്നാംഘട്ടത്തില്‍ നിയമം എല്ലാവര്ക്കും എന്ന ലക്ഷ്യത്തോടെ ജില്ല ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ സഹകരണത്തോടെ പൊതുജനങ്ങള്‍ക്കായും ക്ലാസ്സുകള്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."