യുഎഇയിൽ മാർച്ച് 10 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
ദുബൈ:യുഎഇയിൽ വിവിധ മേഖലകളിൽ മാർച്ച് 7 മുതൽ മഴയ്ക്ക് സാധ്യതയുള്ളതായി യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 മാർച്ച് 5-നാണ് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.ഈ അറിയിപ്പ് പ്രകാരം യു എ ഇയിൽ വിവിധ മേഖലകളിൽ മാർച്ച് 7 മുതൽ മാർച്ച് 10 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇതോടൊപ്പം ഇടി, മിന്നൽ എന്നിവയ്ക്കും സാധ്യതയുണ്ട്.
മാർച്ച് 7-ന് വൈകീട്ട് മുതൽ മഴ അനുഭവപ്പെടുമെന്നും, മാർച്ച് 9, ശനിയാഴ്ചയോടെ മഴ ശക്തമാകാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മാർച്ച് 10, ഞായറാഴ്ചയുടെ മഴയുടെ ശക്തി കുറയുന്നതാണ്.ഏതാനും ഇടങ്ങളിൽ ഈ കാലയളവിൽ ഇടിയോട് കൂടിയ മഴ ലഭിക്കുന്നതിനും, ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുണ്ട്. ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതിനാൽ അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Chance of isolated rain in UAE till March 10
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."