HOME
DETAILS

യോഗി ആദിത്യനാഥിനെ മഹാനാക്കിയും വര്‍ഗീയ പരാമര്‍ശം നടത്തിയും യു.പി ജഡ്ജി

  
backup
March 10 2024 | 04:03 AM

up-judge-likens-cm-to-platos-idea-of-philosopher-king

യോഗി ആദിത്യനാഥിനെ മഹാനാക്കിയും വര്‍ഗീയ പരാമര്‍ശം നടത്തിയും യു.പി ജഡ്ജി

ലഖ്‌നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വാനോളം പുകഴ്ത്തിയും വര്‍ഗീയ പരാമര്‍ശം നടത്തിയും ഉത്തര്‍പ്രദേശിലെ സിറ്റിങ് ജഡ്ജി. അധികാരത്തിലിരിക്കുന്ന മതവിശ്വാസി മികച്ച ഫലം തരുന്നുവെന്നും അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് യോഗി ആദിത്യനാഥെന്നും ബറേലി അഡീഷനല്‍ ജില്ലാ (ഫാസ്റ്റ് ട്രാക്ക്) കോടതി ജഡ്ജി രവികുമാര്‍ ദിവാകര്‍ പറഞ്ഞു. രാജ്യത്തുണ്ടാകുന്ന വര്‍ഗീയ കലാപങ്ങളുടെ പ്രധാന കാരണം രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേക മതത്തെ പ്രീണിപ്പിക്കുന്നതുകൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റിപബ്ലിക് എന്ന ഗ്രന്ഥത്തില്‍ വിഖ്യാത ഗ്രീക്ക് തത്വചിന്തകന്‍ പ്ലാറ്റോ വിവരിച്ച തത്ത്വചിന്തകനായ രാജാവിനോടാണ് യോഗിയെ ജഡ്ജി ഉപമിച്ചത്. ഭരണത്തലവന്‍ ഒരു മതവിശ്വാസിയായിരിക്കണം, കാരണം മതവിശ്വാസിയുടെ ജീവിതം എപ്പോഴും ത്യാഗത്തിന്റെതും സമര്‍പ്പണത്തിന്റെതുമായിരിക്കും. ഇതിന് ഉദാഹരണമാണ് മഹന്ത് ബാബ ശ്രീ യോഗി ആദിത്യനാഥെന്നും ജഡ്ജി പറഞ്ഞു.

2010ല്‍ ബറേലിയില്‍ നടന്ന വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് വധശ്രമം ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി വിചാരണ നേരിടാന്‍ മുസ് ലിം പണ്ഡിതനും രാഷ്ട്രീയ നേതാവുമായ മൗലാനാ തൗഖീര്‍ റാസാ ഖാന് നോട്ടീസയച്ചാണ് ജഡ്ജി ദിവാകറിന്റെ നിരീക്ഷണങ്ങള്‍. ഇന്ത്യയില്‍ ആളുകള്‍ക്ക് നീതി ലഭിക്കാന്‍ വര്‍ഷങ്ങളെടുക്കുന്നു. ഇത് കലാപകാരികളെ സഹായിക്കുന്നതാണ്. അവര്‍ കലാപം നടത്തിയാല്‍ മിക്കപ്പോഴും ശിക്ഷ ലഭിക്കാറില്ല. അപൂര്‍വമായി മാത്രമേ കലാപത്തിന്റെ സൂത്രധാരന്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. യു.പിയില്‍ യോഗി ആദിത്യനാഥ് ആയിരുന്നില്ല ഭരിക്കുന്നതെങ്കില്‍ ബറേലിയില്‍ മറ്റൊരു കലാപത്തിന് തൗഖീര്‍ പ്രേരണ നല്‍കുമായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രീണനംമൂലം പ്രത്യേക മതത്തിലെ നേതാക്കളുടെ ആത്മവിശ്വാസം വര്‍ധിച്ചു. ഇക്കാരണത്താല്‍ ആക്രമണങ്ങളും സംഘര്‍ഷവും ഉണ്ടാക്കിയാലും തങ്ങളെ ആരും ഒന്നും ചെയ്യില്ലെന്ന് ആ മതവിഭാഗക്കാര്‍ ധരിച്ചുവച്ചതാണ് കലാപങ്ങള്‍ക്ക് കാരണമെന്നും ജഡ്ജി പറഞ്ഞു.

കേസില്‍ മൗലാനാ തൗഖീറിനെതിരേ ഗുരുതരമായ നിരീക്ഷണങ്ങളും ജഡ്ജി നടത്തി. പൊലിസ് പോസ്റ്റിന് തീയിടുകയും ഹിന്ദുക്കളുടെ വീടുകള്‍ കത്തിക്കുകയും സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും ചെയ്‌തെന്നും ജഡ്ജി പറഞ്ഞു. പത്ത് പേജ് വരുന്ന വിധിന്യായത്തില്‍, ഈ കേസുമായി ബന്ധമില്ലെങ്കിലും ജ്ഞാന്‍ വാപി മസ്ജിദ് കേസിലെ തന്റെ വിധിയെയും അദ്ദേഹം ന്യായീകരിക്കുന്നുണ്ട്. ജ്ഞാന്‍വാപി കേസിലെ തന്റെ ഉത്തരവ് നിയമപ്രകാരമാണെന്നും താനും കുടുംബാംഗങ്ങളും സുരക്ഷയില്‍ നിരന്തരം ആശങ്കാകുലരാണെന്നും ജഡ്ജി പറഞ്ഞു. ജ്ഞാന്‍വാപി കേസ് വിധിക്ക് ശേഷം പ്രത്യേക മതത്തില്‍പ്പെട്ടവരുടെയും ഉദ്യോഗസ്ഥരുടെയും എന്നോടുള്ള സമീപനം മാറി. ഞാന്‍ എന്തോ പാപം ചെയ്തത് പോലെ വിചിത്രമായാണ് അവര്‍ പെരുമാറുന്നതെന്നും അദ്ദേഹം വിധിന്യായത്തില്‍ എഴുതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago
No Image

വൈകാരികത ചൂഷണം ചെയ്യുന്നു; കുടുംബത്തിന്റെ പേരില്‍ ഫണ്ട് പിരിച്ചു; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം'; പൊലീസ് മേധാവിക്ക് പരാതി നല്‍കി യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും 

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി 

International
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

Kerala
  •  2 months ago
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago