HOME
DETAILS

പ്രമേയത്തെ അനുകൂലിച്ച് വിവിധ നേതാക്കള്‍ പറഞ്ഞത്

  
backup
December 31 2020 | 21:12 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b5%87%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%85%e0%b4%a8%e0%b5%81%e0%b4%95%e0%b5%82%e0%b4%b2%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d

 

ടി.എ അഹമ്മദ് കബീര്‍ (മുസ്‌ലിം ലീഗ്)


തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരേ സമരം ചെയ്യുന്നവരെ ഭീകരവാദികളെന്നു വിശേഷിപ്പിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്നു ചര്‍ച്ചയില്‍ പങ്കെടുത്ത മുസ്‌ലിം ലീഗ് പ്രതിനിധി ടി.എ അഹമ്മദ് കബീര്‍. കര്‍ഷക വിരുദ്ധ നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദിയുടെ തെറ്റായ നയങ്ങളെ ചോദ്യം ചെയ്യുന്നവരെ അര്‍ബന്‍ നക്‌സലൈറ്റുകളെന്നും ഭീകരവാദികളെന്നും ഖലിസ്ഥാന്‍ വാദികളെന്നും മുദ്രചാര്‍ത്തുകയാണ്. കര്‍ഷര്‍ക്കെതിരായ നിയമം ഭരണവര്‍ഗ ഗൂഢാലോചനയാണ്. കര്‍ഷകരെ സംബന്ധിച്ച വിഷയം ഒന്നുകില്‍ അതുമായി ബന്ധപ്പെട്ട വിദഗ്ധര്‍ പറയണം. അല്ലെങ്കില്‍ കര്‍ഷകര്‍ പറയണം. പാര്‍ലമെന്റ് കൂടാതെ അടിച്ചേല്‍പ്പിക്കുന്ന ഈ നിയമങ്ങള്‍ അംഗീകരിക്കാനാകില്ല. ഇത്തരമൊരു നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിന് അധികാരവും അവകാശവുമില്ല. ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ ബ്രിട്ടീഷ് ഭരണകാലത്തേക്കു കൊണ്ടുപോകുകയാണ്. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി നിര്‍മിക്കപ്പെട്ട നിയമങ്ങള്‍ അട്ടിമറിക്കുകയാണ്. ജനങ്ങള്‍ക്ക് വലുത് ദേശീയ പ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവന്ന ആശയങ്ങളാണ്. കര്‍ഷക സമരം ഷഹീന്‍ബാഗ് മോഡലിനെ ഓര്‍മിപ്പിക്കുന്നു. സ്ത്രീകള്‍ അഭിമാനത്തോടെയാണ് ഈ സമരത്തില്‍ പങ്കെടുക്കുന്നത്.


അനൂപ് ജേക്കബ്
(കേരളാ കോണ്‍ഗ്രസ് -ജേക്കബ്)


മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പിന്തുണയ്ക്കുന്നു. ഗവര്‍ണര്‍ക്കെതിരേ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തണം. കെ.സി ജോസഫ് മുന്നോട്ടുവച്ച ഭേദഗതിയെ കൂടി പിന്തുണച്ച് പ്രമേയം പൂര്‍ണതയില്‍ എത്തിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഗവര്‍ണര്‍ക്കെതിരായ പരാമര്‍ശം അനിവാര്യമായ ഒന്നാണ്. കോര്‍പറേറ്റ് വല്‍ക്കരണത്തിന്റെ ശാസ്ത്രീയമായ നടപ്പാക്കലാണ് ഈ കരാര്‍. ചെറുകിട കര്‍ഷകര്‍ ആത്മഹത്യയിലേക്കെത്തും എന്നതാണ് കരാറിന്റെ അന്തിമഫലം. എന്ത് ഉല്‍പാദിപ്പിക്കണം, എത്ര ഉല്‍പാദിപ്പിക്കണം എന്ന് കരാറുകാരും ഇടനിലക്കാരും കോര്‍പറേറ്റുകളും തീരുമാനിക്കുന്ന അവസ്ഥയാണ് വരാനിരിക്കുന്നത്.

ഇ. ചന്ദ്രശേഖരന്‍ (സി.പി.ഐ)


കൃഷിയെ പൂര്‍ണമായും കേന്ദ്ര നിയന്ത്രണത്തിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംസ്ഥാനങ്ങളുടെ അധികാരം എടുത്തുകളയാനാണ് നീക്കം. കമ്പനികള്‍ വഴി ഭക്ഷധാന്യങ്ങള്‍ സമ്പന്ന രാജ്യത്തേക്കു കൊണ്ടുപോകുന്ന സ്ഥിതി വരും. വലിയ ഭക്ഷ്യക്ഷാമത്തിലേക്കു രാജ്യം എത്തപ്പെടും. വന്‍കിട കമ്പനികളുമായി കേസ് നടത്താന്‍ പോലും കര്‍ഷകര്‍ക്കു പ്രയാസമാകും.സര്‍ക്കാരിനു പങ്കാളിത്തമോ സാന്നിധ്യമോ ഇല്ലെന്നതു കര്‍ഷകര്‍ക്കു തിരിച്ചടിയാകും. കര്‍ഷക സമരത്തെ ഗൗരവമായി കണക്കാക്കാത്തവരും നാളെ ഭക്ഷ്യക്ഷാമം നേരിടുമ്പോള്‍ ദുരിതത്തിലാകും. അവരും സമരത്തിനിറങ്ങേണ്ട സ്ഥിതി വരും. പ്രധാനമന്ത്രി ഇടക്കിടെ പറയുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ധാന്യം വിളയിക്കാനാകില്ല. രാജ്യം ഭരിക്കുന്നവര്‍ കര്‍ഷകരെ കേള്‍ക്കാതെ പോകരുത്.

മാത്യു ടി. തോമസ് (ജനതാദള്‍)

പ്രതിപക്ഷം മറ്റു കാര്യങ്ങളിലേക്കു ശ്രദ്ധ തിരിച്ചുവിടുന്നതു ശരിയല്ല. കാര്‍ഷിക നിയമത്തിനെതിരേ നിയമസഭ ഒന്നായിനിന്നു വേണം പ്രമേയം പാസാക്കാന്‍. ഈ നിയമം കോര്‍പറേറ്റുകള്‍ കാര്‍ഷിക വിപണി കുത്തകയാക്കി വയ്ക്കാന്‍ ഇടയൊരുക്കും.
കര്‍ഷകര്‍ക്കു ന്യായമായ വില ലഭിക്കാന്‍ അവസരം നല്‍കിയതു മണ്ടികളാണ്. സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദേശിച്ച പ്രകാരം ഉല്‍പാദന ചെലവും അതിന്റെ അന്‍പത് ശതമാനവും താങ്ങുവിലയായി നല്‍കണമെന്ന ശുപാര്‍ശ നടപ്പാക്കുമെന്നാണ് 2014ല്‍ ബി.ജെ.പി വാഗ്ദാനം ചെയ്തത്.
അവരാണ് ഇന്നു കര്‍ഷകരുമായി ഒരു തരത്തിലുള്ള ആശയവിനിമയവും നടത്താതെ ഇത്രയും പ്രധാനപ്പെട്ട നിയമം നടപ്പാക്കിയത്.


ഗണേഷ് കുമാര്‍ (കേരളാ കോണ്‍ഗ്രസ് -ബി)

കൃഷി ഭൂമി കുത്തക മുതലാളികളുടേതായി മാറ്റി രാജ്യത്തെ കര്‍ഷകര്‍ അടിമകളായി മാറുന്ന നിയമമാണിത്. രാജ്യത്തെ കര്‍ഷകരെ ഇല്ലാതാക്കുന്നതാണ് കേന്ദ്രത്തിന്റെ കാര്‍ഷിക നിയമം. കര്‍ഷകര്‍, കര്‍ഷക തൊഴിലാളികളായി മാറും.
എന്ത് ഉല്‍പാദിപ്പിക്കണം, എവിടെ എന്തു വിലയ്ക്കു വില്‍ക്കണം എന്നുപോലും കര്‍ഷകര്‍ക്കു തീരുമാനിക്കാന്‍ കഴിയാതെ വരും. കര്‍ഷകരെ ബാധിക്കുന്ന നിയമം ചര്‍ച്ച ചെയ്യപ്പെടാതെ പാസാക്കുകയായിരുന്നു. പൂഴ്ത്തി വയ്പും കരിഞ്ചന്തയും തടയാനുള്ള ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ശക്തി കുറക്കും. കരിഞ്ചന്തയ്ക്കു കുത്തക മുതലാളിമാര്‍ക്ക് അവസരം നല്‍കുന്ന നിയമമാണിത്. കേരളാ ഗവര്‍ണര്‍ മിതത്വം പാലിക്കണം. ഗവര്‍ണറുമായി മുഖ്യമന്ത്രി യുദ്ധം ചെയ്യേണ്ടതില്ല, അത്തരം സംസ്‌കാരത്തിലേക്കു മുഖ്യമന്ത്രി പോകാത്തതാണ് നല്ലത്.


പി.ജെ ജോസഫ് (കേരളാ കോണ്‍ഗ്രസ്)

ഈ നിയമം ഏറ്റവും കൂടുതല്‍ ബാധിക്കുക കേരളത്തെയാണ്. പൊതുവിതരണ സംവിധാനത്തിന്റെ നട്ടെല്ലൊടിയും. കരാറുകാരന്‍ പറയുന്ന വിലയ്ക്ക് ഉല്‍പന്നങ്ങള്‍ കര്‍ഷകര്‍ നല്‍കണം. ഇടനിലക്കാര്‍ അതു കൂടിയ വിലയ്ക്ക് നല്‍കും. അവശ്യവസ്തു നിയമ ഭേദഗതിയിലൂടെ നിരവധി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ നില ഗുരുതരമായി മാറും. ഉല്‍പന്നങ്ങള്‍ ഇടനിലക്കാരിലേക്ക് എത്തും. വിപണന നിയന്ത്രണം വന്‍കിടക്കാരിലേക്കും പോകും. കൃഷി സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ വരുന്ന വിഷയമാണ്. അതില്‍ എങ്ങനെയാണ് കേന്ദ്രം ഏകപക്ഷീയമായി ഇടപെടുക.


പി.സി ജോര്‍ജ് (ജനപക്ഷം)

കര്‍ഷകനെ വളര്‍ത്താനുള്ള നിയമമാണ് കേന്ദ്രം കൊണ്ടുവന്നതെന്നും ഇതിനെ എതിര്‍ക്കുന്നവര്‍ കോര്‍പറേറ്റുകളുടെ വക്താക്കളാണ് എന്നുമാണ് രാജഗോപാല്‍ പറഞ്ഞത്. കര്‍ഷകനെ സംബന്ധിച്ച് ഇത്രയും മാരകമായ നിയമം ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിട്ടില്ല. ലോകത്ത് എല്ലായിടത്തും ക്രൂഡോയില്‍ വില താഴോട്ടു പോകുകയാണ്. എന്നാല്‍, ഇന്ത്യയില്‍ പെട്രോള്‍ വില കൂടുകയാണ്. പെട്രോള്‍ വില വര്‍ധനവിനെതിരേ ശബ്ദിക്കേണ്ട ബാധ്യത നമുക്കുണ്ട്. ഖജനാവിലേക്ക് എന്തെങ്കിലും നക്കാപ്പിച്ച കിട്ടും എന്നു കരുതി തോമസ് ഐസക്കും മുഖ്യമന്ത്രിയും മിണ്ടാതിരിക്കുകയാണ്. പാചകവാതകത്തിന്റെ വിലയിലും ഇതു തന്നെയാണ് അവസ്ഥ. മോദി വന്ന ശേഷം സമ്പന്നരുടെ പട്ടികയില്‍ അദാനിയുണ്ടാക്കിയ മുന്നേറ്റം കണ്ടാല്‍ അറിയാം കോര്‍പറേറ്റുകളുടെ അവസ്ഥ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സത്യത്തിന്റെ വിജയം' കെജ്‌രിവാളിന്റെ ജാമ്യത്തില്‍ ആം ആദ്മി പാര്‍ട്ടി

National
  •  3 months ago
No Image

സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ല; ഗര്‍ഭസ്ഥശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

Kerala
  •  3 months ago
No Image

രക്തസാക്ഷ്യങ്ങള്‍ ഞങ്ങളുടെ പോരാട്ടവീര്യം ശക്തിപ്പെടുത്തുകയേ ഉള്ളൂ; അല്‍ അഖ്‌സ തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കും' യഹ്‌യ സിന്‍വാര്‍ 

International
  •  3 months ago
No Image

സുഭദ്രയെ കൊലപ്പെടുത്തിയത് സാമ്പത്തിക ലാഭത്തിന് വേണ്ടി; പ്രതികളെ ആലപ്പുഴയിലെത്തിച്ചു

Kerala
  •  3 months ago
No Image

കെ ഫോണ്‍ അഴിമതി ആരോപണം:വി.ഡി സതീശന്റെ ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം

National
  •  3 months ago
No Image

 ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്റ് മരവിപ്പിച്ചു; അദാനിക്കെതിരെ പുതിയ വെളിപെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്, തള്ളി അദാനി ഗ്രൂപ്പ് 

National
  •  3 months ago
No Image

മിഷേല്‍ ഷാജിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

നിയമസഭാ കൈയ്യാങ്കളി: കോണ്‍ഗ്രസ് മുന്‍ എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 months ago
No Image

കെജ്‌രിവാളിന് ജാമ്യം, ജയില്‍മോചിതനാകും 

National
  •  3 months ago