കൊവിഡ് വാക്‌സിന്‍: കേരളത്തില്‍ നാല് ജില്ലകളില്‍ നാളെ ഡ്രൈ റണ്‍
തിരുവനന്തപുരം: കേരളത്തില്‍ നാല് ജില്ലകളില്‍ നാളെ കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുക. തിരുവനന്തപുരത്ത് മൂന്ന് ഇടങ്ങളിലും മറ്റ് ജില്ലകളില്‍ ഒരോ ഇടത്തുമാണ് ഡ്രൈ റണ്‍.
എല്ലാ സംസ്ഥാനങ്ങളിലെയും തലസ്ഥാനമാണ് ദേശീയ ഡ്രൈ റണ്ണിന്റെ വേദി. ചില സംസ്ഥാനങ്ങളില്‍ അധികമായി എതാനും ജില്ലകളെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുടെ പശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊവിന്‍ ആപ്ലിക്കേഷനില്‍ സൗകര്യങ്ങള്‍ ഒരുക്കുക, വാക്‌സിന്‍ സ്വീകര്‍ത്താക്കളെ നിശ്ചയിക്കുക, സെഷന്‍ സൈറ്റ് സൃഷ്ടിക്കുക, സൈറ്റുകളുടെ മാപ്പിംഗ്, ജില്ലകളില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതും വാക്‌സിനേഷന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അവലോകനം എന്നിവയെല്ലാം ഡ്രൈ റണ്ണിന്റെ ലക്ഷ്യത്തില്‍ ഉള്‍പ്പെടും.
കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി രാജ്യത്ത് നാളെ നടക്കുന്ന ദേശീയ ഡ്രൈ റണ്ണിനായുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. വാക്‌സിന്‍ കുത്തിവയ്പ്പിനായി പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പഴുതുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഡ്രൈ റണ്‍.
അതേസമയം കൊവിഡ് വാക്‌സിന് അനുമതി നല്‍കുന്നത് തീരുമാനിക്കുന്ന സമിതിയുടെ നിര്‍ണായക യോഗം ഇന്ന് വീണ്ടും യോഗം ചേരും. രാജ്യത്തിനുള്ളില്‍ ലഭ്യമായ പരീക്ഷണ ഫലങ്ങളുടെ വിശദമായ അവലോകനമാണ് പ്രധാന അജണ്ട.
ഡിസംബര്‍ 28,29 തീയതികളില്‍ നാല് സംസ്ഥാനങ്ങളില്‍ ഡ്രൈറണ്‍ നടത്തിയിരുന്നു. പഞ്ചാബ്, അസം, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈറണ്‍ നടന്നത്. ഇത് മികച്ച രീതിയില്‍ നടന്നുവെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."