നിലവിലില്ലാത്ത 4,171 വാട്ടര്ടാപ്പുകള്ക്കും വെള്ളക്കരം!
കൊണ്ടോട്ടി: തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലില്ലാത്ത പൊതുടാപ്പുകള്‍ക്കും വാട്ടര്‍ അതോറിറ്റിയുടെ ഷോക്ക് വെള്ളക്കരം. സംസ്ഥാനത്തെ നഗരസഭകളില്‍ നിന്നും ഗ്രാമപഞ്ചായത്തുകളില്‍ നിന്നുമാണ് നിലവിലില്ലാത്ത 4,171 വാട്ടര്ടാപ്പുകള്ക്ക് വെള്ളക്കരം ഈടാക്കുന്നത്.
നഗരസഭകളില്‍ ആകെ 47,381 പൊതുടാപ്പുകളാണുള്ളത്. എന്നാല്‍ വാട്ടര്‍ അതോറിറ്റി കുടിവെള്ള ചാര്‍ജ് കണക്കാക്കുന്ന ടാപ്പുകളുടെ എണ്ണം 47,665 ആണ്. 284 അധിക പൊതുടാപ്പുകളുടെ കുടിവെള്ള ചാര്‍ജാണ് നഗരസഭകളില്‍ നിന്ന് വാങ്ങുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ ആകെ 1,43,819 പൊതുടാപ്പുകളാണുള്ളത്. എന്നാല്‍ വാട്ടര്‍ അതോറിറ്റി 1,47,706 ടാപ്പുകളുടെ നിരക്കാണ് ഈടാക്കുന്നത്. അധികം ഈടാക്കുന്നത് 3,887 ടാപ്പുകളുടെ പണം.
അധിക ടാപ്പുകളില്‍ നിന്ന് വെള്ളക്കരം ഈടാക്കുന്ന നിലപാടിനെതിരേ ഗ്രാമപഞ്ചായത്ത്, നഗരസഭ അധികൃതര്‍ തദ്ദേശ കോര്‍ഡിനേഷന്‍ കമ്മിറ്റിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് പൊതുടാപ്പുകളുടെ കണക്ക് പഞ്ചായത്ത് ഡയറക്ടറോടും നഗരസഭ ഡയറക്ടറോടും തയാറാക്കാന്‍ നിര്‍ദേശിച്ചു.
ഇവരുടെ കണക്കെടുപ്പിലാണ് നിലവിലുള്ള പൊതു ടാപ്പുകള്‍ 1,91,200 ആണെന്ന് കണ്ടെത്തിയത്. എന്നിട്ടും ഇല്ലാത്ത ടാപ്പിനുള്ള ചാര്‍ജ് അതോറിറ്റി ഈടാക്കികൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."