കടയ്ക്കാവൂര്‍ പോക്സോ കേസ്: അമ്മയെ കള്ളക്കേസില്‍ കുടുക്കിയെന്ന ആരോപണം ഐജി അന്വേഷിക്കും
തിരുവനന്തപുരം: കടയ്ക്കാവൂർ പോക്സോ കേസിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവ്. ഡിജിപിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. യുവതിയെ ഭര്‍ത്താവ് പോക്സോ കേസില്‍ കുടുക്കിയതാണെന്ന ആരോപണം ഐ.ജി ഹര്‍ഷിത അത്തല്ലൂര്‍ അന്വേഷിക്കും. പരാതി വ്യാജമാണെന്ന് യുവതിയുടെ ഇളയമകന് ഇന്നലെ വെളിപ്പെടുക്കിയിരുന്നു.
അതേസമയം കടയ്ക്കാവൂരില്‍ അമ്മയ്ക്ക് എതിരായ പോക്സോ കേസില്‍ എഫ്ഐആറില്‍ പരാതിക്കാരന്റെ സ്ഥാനത്ത് പേരു ചേര്‍ത്ത സംഭവത്തില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് ബാലക്ഷേമ സമിതി. ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും പരാതി നല്‍കാനാണ് നീക്കം. കൗണ്‍സിലിംഗ് നല്കാന് ആവശ്യപ്പെട്ട് പൊലീസ് നല്കിയ കത്തും പരാതിക്കൊപ്പം നല്‍കും.
കടക്കാവൂരിൽ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. കഴിഞ്ഞ ദിവസം യുവതിയുടെ ഇളയ മകൻ പിതാവ് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് സഹോദരൻ അമ്മയ്ക്കെതിരെ പരാതി പറഞ്ഞതെന്ന് വെളിപ്പെടുത്തിയിരുന്നു. അമ്മയെ ജയിലിലാക്കുമെന്ന് പിതാവ് പറഞ്ഞിരുന്നതായും കുട്ടി പറഞ്ഞു. മകൾ നിരപരാധിയാണെന്ന് വ്യക്തമാക്കി യുവതിയുടെ മാതാവും രംഗത്തെത്തിയിരുന്നു. ഇതോടെ സംഭവത്തിൽ ദുരൂഹത ഉയർന്നു. സംഭവത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."