റിലീസിന് മണിക്കൂറുകള്‍ മുമ്പ് വിജയ്-വിജയ് സേതുപതി ഒന്നിക്കുന്ന മാസ്റ്ററിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നു
ചെന്നൈ: വിജയ്-വിജയ് സേതുപതി ലോകേഷ് കനകരാജ് ടീമിന്റെ മാസ്റ്ററിലെ ദൃശ്യങ്ങള്‍ ചോര്‍ന്നു. റിലീസിന് മണിക്കൂറുകള്‍ മുന്‍പാണ് സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന ചിത്രത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. വിതരണക്കാര്‍ക്ക് വേണ്ടി നടത്തിയ പ്രദര്‍ശനത്തില്‍ നിന്നും റെക്കോഡ് ചെയ്തതാണ് ദൃശ്യങ്ങളെന്നാണ് റിപോര്‍ട്ടുകള്‍.
സംവിധായകന് ലോകേഷ് കനകരാജ് തന്നെയാണ് വിഷയം ചൂണ്ടിക്കാട്ടി ആദ്യം രംഗത്തെത്തിയത്. 'പ്രിയപ്പെട്ടവരെ, ഒന്നരവര്‍ഷത്തെ ശ്രമഫലമായാണ് മാസ്റ്റര്‍ നിങ്ങളിലേക്കെത്തിക്കുന്നത്. തിയേറ്ററിലിരുന്ന് ചിത്രം നിങ്ങള്‍ ആസ്വദിക്കുമെന്ന് കരുതുന്നു. നിങ്ങളിലേക്ക് ചോര്‍ന്ന ദൃശ്യങ്ങള്‍ എത്തുകയാണെങ്കില്‍ ദയവ് ചെയ്ത് ഷെയര്‍ ചെയ്യരുത്', ലോകേഷ് ട്വീറ്റ് ചെയ്തു.
ഈ മാസം 13നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന മാസ്റ്റര്‍ കൊവിഡ് ഭീഷണി മൂലം മാറ്റി വെയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."