HOME
DETAILS
MAL
ബൈഡന്റെ സാമ്പത്തിക സമിതി തലപ്പത്ത് കശ്മിരി വനിത
backup
January 16 2021 | 23:01 PM
വാഷിങ്ടണ്‍: അമേരിക്കയുടെ സാമ്പത്തിക സമിതി ഡെപ്യൂട്ടി ഡയരക്ടറായി കശ്മിരി വനിത സമീറ ഫസീലിയെ നിയമിച്ച് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്. വൈറ്റ്ഹൗസ് ആസ്ഥാനമായ ദേശീയ സാമ്പത്തിക കൗണ്‍സിലിനാണ് ഭരണകൂടത്തിന്റെ സാമ്പത്തികനയ രൂപീകരണ ചുമതല.
കശ്മിരില്‍ ജനിച്ച ഡോക്ടര്‍ ദമ്പതികളായ മുഹമ്മദ് യൂസുഫ് ഫസീലി, റാഫിക ഫസീലി എന്നിവരുടെ മകളായ സമീറ യേല്‍ ലോ സ്കൂളിന്റെ കമ്മ്യൂണിറ്റി ആന്റ് ഇക്കണോമിക് ഡെവലപ്മെന്റ് ക്ലിനിക്കില്‍ ക്ലിനിക്കല്‍ ലക്ചററായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ബൈഡന്- ഹാരിസ് കൂട്ടുകെട്ടിന്റെ സാമ്പത്തിക ഏജന്‍സി മേധാവിയാണ് നിലവില്‍ ഫസീലി.
ബൈഡന് ഭരണകൂടത്തില്‍ പ്രധാന പദവിയിലെത്തുന്ന രണ്ടാമത്തെ കശ്മിരി വനിതയാണ് ഫസീലി. ഡിസംബറില്‍ കശ്മിരിയായ ആയിഷ ഷായെ വൈറ്റ്ഹൗസ് ഡിജിറ്റല്‍ സ്ട്രാറ്റജി ഓഫിസ് പാര്‍ട്ട്ണര്‍ഷിപ്പ് മാനേജരായി നിയമിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."